കൊച്ചി: സിനിമാ താരങ്ങള്‍ക്ക് എപ്പോഴും പറയാനുണ്ടാകും തന്റെ ആരാകരെ കുറിച്ച് ഒരുപാട് എന്നാല്‍ ഇവിടെ ഇതാ നമ്മുടെ ടൊവീനോ തോമാസ് തന്നെ പ്ലിങ് ആക്കിയ ഉണ്ണിമുകുന്ദന്റെ ആരാധകനെ കുറിച്ച് വാചാലനാകുന്നു. ഈ സംഭവത്തെക്കുറിച്ച് ആരാധകന് വരച്ച് നല്കിയ ഒരു കാര്‍ട്ടൂണും ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്.
”മായാനദിയുടെ ഷൂട്ടിങ് സമയത്ത് കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ദുല്‍ഖര്‍ സല്‍മാനും അതേ ഫ്ളൈറ്റില്‍ ചെന്നെയിലേക്ക് പോവാന്‍ അവിടെ എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരു മുതിര്‍ന്ന സ്ത്രീ അടുത്തുള്ളവരെയൊക്കെ തള്ളിമാറ്റി കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നത്. ഞാന്‍ ഓര്‍ത്തു, ദുല്‍ഖറിനെ കാണാന്‍ വരുവായിരിക്കും.
ചുമ്മാ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരിക്കുമ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്തേക്ക് വന്ന് കെട്ടിപ്പിടിക്കുന്നത്. ഞാന്‍ ഞെട്ടിപോയി. ഞാന്‍ ദുല്‍ഖറിന് ഒപ്പം നില്ക്കുമ്പോള് ആരെങ്കിലും എന്നെ ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ എനിക്ക് സന്തോഷം തോന്നി.
ആ സന്തോഷത്തില്‍ അങ്ങനെ നില്‍ക്കുമ്പോഴാണ് ആ സ്ത്രീ സ്നേഹത്തോടെ വിളിക്കുന്നത്, ”മോനേ ഉണ്ണിമുകുന്ദാ.” അതുകേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷേ ഞാനവരെ തിരുത്താന്‍ ഒന്നും പോയില്ല. ടൊവിനോ തോമസ് എന്നു പറഞ്ഞാല്‍ അവര്‍ക്ക് അറിയില്ലെങ്കില്‍ ഞാനെന്തുചെയ്യും?” തന്റെ രസകരമായ അനുഭവും ആരാധകരുമായി പങ്കുവെച്ചു.
എന്നാല്‍ ഇങ്ങനെയൊരു വിളിയും കെട്ടിപ്പിടുത്തവും ആദ്യമായിട്ടായിരിക്കുമെന്നാണ് ടൊവീനോയുടെ വെളിപ്പെടുത്തല്‍. ടൊവിനോയുടെ ഈ ചമ്മല് നിമിഷത്തെ മനോഹരമായൊരു കാര്‍ട്ടൂണാക്കി മാറ്റിയിരിക്കുകയാണ് താരത്തിന്റെ ആരാധകന് ഇപ്പോള്‍. ടൊവിനോ തന്നെയാണ് ഷമില്‍ എന്ന ആര്‍ട്ടിസ്റ്റ് വരച്ച കാര്‍ട്ടൂണ്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Discussion about this post