ഹൃദയാഘാതം, നടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

മലയാള സിനിമാതാരം ലക്ഷ്മിക സജീവന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇരുപത്തിനാല് വയസ്സായിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടെയും മകളാണ്.

ലക്ഷ്മിക ഷാര്‍ജയില്‍ ഒരു ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു. കാക്ക എന്ന ഷോര്‍ട് ഫിലിമിലൂടെയാണ് ലക്ഷ്മിക ശ്രദ്ധനേടിയത്. ഇതിന് അഭിനയത്തിന് ലക്ഷ്മിക പ്രേക്ഷക പ്രശംസ നേടിയിരുന്നു.

also read: ശബരിമല തീര്‍ത്ഥാടകരുമായി പോയ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം, മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

മാറ്റി നിര്‍ത്തപ്പെടുന്നവരുടെ അതിജീവനത്തിന്റെ കഥയായിരുന്നു കാക്കയിലൂടെ പറയുന്നത്. ഇതില്‍ പഞ്ചമി എന്ന കഥാപാത്രത്തെ ആയിരുന്നു ലക്ഷ്മി അവതരിപ്പിച്ചത്. കൂടാതെ നിരവധി മലയാള സിനിമകളിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

lakshmika| bignewslive

പഞ്ചവര്‍ണ തത്ത, സൗദി വെള്ളക്ക, ഒരു യമണ്ടന്‍ പ്രേമകഥ, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഇതിലെല്ലാം ചെറിയ വേഷങ്ങളാണ് ചെയ്തതെങ്കിലും മിക്കതും ശ്രദ്ധനേടിയിരുന്നു.

Exit mobile version