മുംബൈ: പ്രശസ്ത ബോളിവുഡ് സിനിമാനടന്‍ ജൂനിയര്‍ മെഹമൂദ് ( നയീം സയീദ്) അന്തരിച്ചു. 67 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഇതിനോടകം 250 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നടന്‍ മാത്രമല്ല സംവിധായകനും ഗായകനുമാണ് അദ്ദേഹം.
also read: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു
ഹാഥി മേരെ സാഥി, മേരാ നാം ജോക്കര്‍, ജുദായി, ദാദാഗിരി, കാരവന്‍, ബ്രഹ്‌മചാരി തുടങ്ങി വിവിധ ഭാഷകളിലായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
അടുത്തിടെയായിരുന്നു ജൂനിയര്‍ മെഹമൂദിന് കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സര്‍ നാലാം ഘട്ടത്തിലായിരുന്നുവെന്നും സുഹൃത്ത് സലാം കാസി വ്യക്തമാക്കിയിരുന്നു.