തിരുവനന്തപുരം: ഏറെ ആരാധകരുള്ള നടിയും താരപുത്രിയുമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ, തനിക്ക് ഒരു ഗേ സുഹൃത്തിനെ വേണമെന്ന ആഗ്രഹം പങ്കിട്ടിരിക്കുകയാണ് ദിയ. ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളുണ്ടോ, അവരോടൊപ്പം കംഫര്‍ട്ടബിള്‍ ആണോ എന്ന അവതാരക ചോദ്യത്തിനായിരുന്നു താരം മറുപടി പറഞ്ഞത്.
താന്‍ എന്തുക്കൊണ്ട് അവരുമായി കംഫര്‍ട്ടബിള്‍ ആയിക്കൂടാ. അവര്‍ നമ്മളെ പോലെ തന്നെയാണ്. നമ്മളെ പോലെ മറ്റൊരു കാറ്റഗറി. ഞാന്‍ ഒരു പെണ്‍കുട്ടിയുമായോ ആണ്കുട്ടിയുമായോ കംഫര്‍ട്ടബിള്‍ ആണെങ്കില്‍ എന്തുകൊണ്ട് ട്രാന്‍സ്ജെന്‍ഡറുമായി പറ്റില്ല. കാഞ്ചന എന്ന സിനിമ കണ്ട ശേഷം എനിക്കവരെ ഇഷ്ടമാണ്. ശരത്കുമാര് ചെയ്ത റോള്‍ കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട് എന്നും താരം പറയുന്നു.
ബാംഗ്ലൂരില്‍ വച്ചാണ് ട്രാന്സ്ജെന്ഡേഴ്സിനെ നേരിട്ട് കണ്ട് സംസാരിച്ചത്. ഞാനവരെ എവിടെ വെച്ച് കണ്ടാലും അവരുടെ അനുഗ്രഹം വാങ്ങാന്‍ ശ്രമിക്കാറുണ്ട്. അവരുടെ അനുഗ്രഹത്തിന് വലിയ ശക്തിയുണ്ട്. അവര്‍ക്ക് പണം നല്‍കാനും സന്തോഷിപ്പിക്കാനും ശ്രമിക്കാറുണ്ട്.
എനിക്ക് ഗേ സുഹൃത്തുക്കളുണ്ട്. ബെസ്റ്റ് ഫ്രണ്ടായി ഒരു ഗേ ഉണ്ടെങ്കില്‍ വളരെ നന്നായിരുന്നുവെന്ന് താന്‍ എപ്പോഴും അശ്വിനോട് പറയാറുണ്ടായിരുന്നു. കാരണം ഒരു പെണ്‍കുട്ടിയോട് സംസാരിക്കുന്നതുപോലെ അവരോട് എല്ലാം പറയാം. അവര്‍ വളരെ ക്യൂട്ടാണെന്നും ദിയ പറയുന്നു. നമ്മുടെ മലയാളി ആണുങ്ങള്‍ക്കാണ് ഗേ പയ്യന്മാരുമായി പ്രോബ്ലം എന്നും ദിയ പറയുന്നു. അടുത്തിടെയാണ് ദിയ കാമുകനുമായി വേര്‍പിരിഞ്ഞെന്ന് അറിയിച്ചിരുന്നത്. ഇപ്പോള്‍ സിംഗിളാണെന്നും ദിയ വ്യക്തമാക്കി.
Discussion about this post