സ്‌കൂൾ പഠന കാലത്ത് നടി നവ്യ നായരുമായി മത്സരിച്ചതിന്റെ ഓർമ്മകൾ പങ്കിട്ട്‌നടൻ ഷൈൻ ടോം ചാക്കോ. കലോത്സവ വേദിയിൽ വെച്ചാണ് നവ്യയുമായി മത്സരിക്കാൻ തുടങ്ങിയതെന്ന് ഷൈൻ ടോം പറയുന്നു. അന്ന് തങ്ങൾ മോണോ ആക്ടിനാണ് ഒന്നിച്ച് മത്സരിച്ചിരുന്നതെന്നും നവ്യ ജയിക്കുകയും തനിക്ക് 14ാം സ്ഥാനമായിരുന്നെന്നും പറയുകയാണ് ഷൈൻ.
യുവജനോത്സവത്തിൽ ഏതെങ്കിലും പരിപാടിയിൽ ഹിറ്റടിച്ചാൽ സംവിധായകൻ നമ്മളെ തിരിച്ചറിയും. എന്നിട്ട് സിനിമയിലേക്ക് കൊണ്ടുപോകും. മഞ്ജു വാര്യർ, വിനീത്, മോനിഷ, നവ്യ നായർ തുടങ്ങിയവരെല്ലാം യുവജനോത്സവത്തിൽ നിന്ന് വന്നതാണെന്ന് ഡാൻസ് പാർട്ടി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ താരം പറഞ്ഞു.
അക്കാലത്ത് റീലും സോഷ്യൽ മീഡിയയും ഒന്നുമില്ലല്ലോ കലോത്സവമാണ് ഏക മാർഗം. അങ്ങനെ, പ്ലസ് ടുവിന് എത്തിയപ്പോഴാണ് ആദ്യമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നത്. മോണോ ആക്ടാണ് വഴി. ഡാൻസ് കുറച്ചു ബുദ്ധിമുട്ടാണ്.
അന്ന് ആൺകുട്ടികളു പെൺകുട്ടികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. പിന്നീട് അതുമാറ്റിയെങ്കിലും താൻ പഠിച്ചിരുന്നില്ല. ഭരതനാട്യവും മോഹിനിയാട്ടവുമൊക്ക കുറച്ച് എക്‌സ്‌പെൻസീവാണ്. പഠിക്കാനും വസ്ത്രത്തിനും ആഭരണത്തിനുമൊക്കെ മാർക്കുണ്ട്. മോണോ ആക്ടിന് വലിയ ചെലവൊന്നുമില്ലല്ലോയെന്നാണ് ഷൈൻ പറയുന്നത്.
അന്ന് മോണോ ആക്ട് തുടങ്ങാൻ നേരം ലൊക്കേഷനിൽ നിന്നാണ് നവ്യ നായർ എത്തിയത്. ആ സമയത്ത് തന്നെ താൻ പറഞ്ഞു, സമ്മാനം സിനിമക്കാർ കൊണ്ടുപോകുമെന്ന്. പറഞ്ഞതുപോലെ തന്നെ സംഭവിച്ചു. നവ്യക്ക് ഫസ്റ്റ് കിട്ടി. തനിക്ക് പതിനാലാം സ്ഥാനവുമെന്നും ഷൈൻ പറയുന്നു.
ALSO READ-തെരുവുനായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ ദുഃഖം പങ്കിട്ട് ഈ മിണ്ടാപ്രാണി
അന്ന് ഞാൻ നവ്യയോട് പറഞ്ഞിരുന്നു. നിങ്ങൾ സിനിമാക്കാരല്ലേ, ഇത് കള്ളക്കളിയാണെന്ന്. അതിന് മുമ്പത്തെ പ്രാവശ്യമായിരുന്നു നവ്യ കലോത്സവത്തിൽ കരഞ്ഞത്. അവർ വരുമ്പോൾ ക്യാമറയൊക്കെ എത്തും അവരുടെ മോണോ ആക്ട് കഴിഞ്ഞാൽ പിന്നെ കാണാൻ ആരും ഉണ്ടാകില്ലെന്നും ഷൈൻ ടോം പറയുന്നു.