നടൻ ബാലയും അമൃത സുരേഷും വർഷങ്ങൾക്ക് മുൻപ് വിവാഹ മോചിതരായതാണ്. ങ്കെിസും ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുണ്ട്. ഈയടുത്തായി അമൃത സംഗിതജ്ഞൻ ഗോപി സുന്ദറുമായി പ്രണയത്തിലായിരുന്നു. ഇരുവരും ിവവാഹിതരായി എന്നും സൂചനയുണ്ട്. എന്നാൽ ഒരു വർഷത്തിനിപ്പുറം ഇരുവരും വേർപിരിഞ്ഞെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ നടൻ ബാല ഇപ്പോഴിതാ ഗോപി സുന്ദറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഗോപി സുന്ദറുമായുള്ള അമൃത സുരേഷിന്റെ ബന്ധത്തെ സംബന്ധിച്ച ചോദ്യത്തിനോടാണ് ബാല പ്രതികരിച്ചത്. തനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ലെന്നും വ്യക്തിപരമായും അല്ലാതെയും അദ്ദേഹം തന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ടെന്നും ബാല പറയുന്നു.
ഗോപി സുന്ദറിനെ തിരഞ്ഞെടുത്തത് അമൃത സുരേഷിനെ സംബന്ധിച്ചിടത്തോളം ഒരു തെറ്റായ തീരുമാനമാണെന്ന് ബാലയ്ക്ക് തോന്നുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ബാല ഇത്തരത്തിൽ മറുപടി പറഞ്ഞത്.
‘ഗോപി സുന്ദറിനെയും അമൃതയും കുറിച്ച് സംസാരിക്കാനുള്ള റൈറ്റ്സ് എനിക്കുമില്ല നിങ്ങൾക്കുമില്ല. പക്ഷേ ഗോപി സുന്ദറിനെ കുറിച്ച് മാത്രം ചോദിച്ചാൽ ഞാൻ പറയും എന്നാണ് ബാല പറയുന്നത്.’
‘എന്നെ സംബന്ധിച്ചിടത്തോളം ഐ ഡോണ്ട് ലൈക് ഗോപി സുന്ദർ. ഹീ ഈസ് എ റോങ്ങ് പേഴ്സൺ. അയാൾ ശരിക്കും ഒരു മോശം മനുഷ്യനാണ്. അത് ഡയറക്ട് ആയിട്ട് ആരോട് വേണമെങ്കിലും പറയാൻ എനിക്ക് സാധിക്കും. ഒരു തെറ്റായിട്ടുള്ള മനുഷ്യൻ. പേഴ്സണലിയും പ്രൊഫഷണലിയും എനിക്ക് ഒരുപാട് ദ്രോഹം ചെയ്തിട്ടുണ്ട്.’
‘ഈ കല്യാണത്തിന് മുൻപാണ് അതൊക്കെ. ഞാൻ അതൊക്കെ തുറന്നു പറഞ്ഞാൽ ഒരു മലയാളി പോലും അയാളെ തിരിഞ്ഞുനോക്കില്ല’- എന്നാണ് ബാല ന്യൂസ് 18നോട് പറഞ്ഞത്.
നടൻ ബാല ഡോക്ടറായ എലിസബത്ത് ഉദയനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഈയടുത്ത് കരൾ രോഗ്തതെ തുടർനന് ആശുപത്രിയിലായിരുന്നു ബാല.