വീട്ടിൽ പാചകം ചെയ്യുന്നതിനിടെ മിക്സി പൊട്ടിത്തെറിച്ച് ഗായികയും വ്ലോഗറുമായ അഭിരാമി സുരേഷിന് പരിക്ക്. പൊട്ടിത്തെറിക്കിടെ മിക്സിയുടെ ബ്ലേഡ് കയ്യിൽത്തട്ടിയാണ് അഭിരാമിയുടെ കൈയ്യിൽ മുറിവേറ്റത്. ആഴത്തിലുള്ള മുറുവാണെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും അഭിരാമി പ്രതികരിച്ചു.
കയ്യിലെ അഞ്ചുവിരലുകളിലും പരിക്കേറ്റ ഗായിക ചികിത്സയിൽക്കഴിയുകയാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് പരിക്കേറ്റ വിവരം അഭിരാമി സുരേഷ് അറിയിച്ചത്. ചെറിയ ഇടവേളയ്ക്കുശേഷം വീഡിയോകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ സജീവമാകാനൊരുങ്ങവേയാണ് അപകടമെന്നും താരം പറഞ്ഞു.
ALSO READ- വിവാഹം കഴിപ്പിക്കുന്നില്ല; തർക്കത്തിനിടെ പോലീസുകാരനായ മകനെ കൊലപ്പെടുത്തി സഹോദരനും പിതാവും
മിക്സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ല. അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. ഒരു ബോധവും ഉണ്ടായിരുന്നില്ല. ഛർദ്ദിക്കാൻ വരുന്നപോലെയും തലകറങ്ങുന്നതുപോലെയും തോന്നി. നല്ല ആഴത്തിലുള്ള മുറിവാണ് പറ്റിയതെന്നും അപ്രതീക്ഷിതമായാണ് ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറഞ്ഞു.
അതേസമയം, ഈ അപകടമൊന്നും തന്നെ പാചകത്തിൽ നിന്നും പിന്തിരിപ്പിക്കില്ല. കുറച്ചു നാളത്തെ വിശ്രമത്തിനു ശേഷം വീണ്ടും മടങ്ങി വരും. ആരും പേടിക്കേണ്ടെന്നും വലിയ പ്രശ്നങ്ങളില്ലെന്നും അഭിരാമി കൂട്ടിച്ചേർത്തു.
Discussion about this post