തിരുവനന്തപുരം: എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്ദ്രന്‍ വീണ്ടും വിദ്യാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നു. പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് താരം ഇപ്പോള്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളിലാണ് ക്ലാസ്. എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ് നടക്കുക. 10 മാസമാണ് പഠന കാലയളവ്. ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സില്‍ വെച്ച് ഇന്ദ്രന്‍സിന് പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
അതിന്റെ രേഖകള്‍ എല്ലാ സമര്‍പ്പിച്ച ശേഷമാണ് ഇന്ദ്രന്‍സ് പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നത്. വിദ്യാഭ്യാസം കുറവായതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.
ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കാന്‍ കൂടിയാണ് ഇങ്ങനെ ഒരു ശ്രമം നടത്തുന്നത്. അന്ന് ദാരിദ്ര്യം കാരണമാണ് പഠിത്തം നിര്‍ത്തിയത്. ഇപ്പോള്‍ ഒരവസരം വന്നിരിക്കുകയാണ്. എന്നെ സമാധാനിപ്പിക്കാനായെങ്കിലും എനിക്ക് പഠിച്ചേ തീരുവെന്ന് ഇന്ദ്രന്‍സ് പറയുന്നു.
also read: വയനാട് ജില്ലയിലെ നവകേരള സദസിന് ഇന്ന് തുടക്കം, മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കനത്ത സുരക്ഷ
‘വിശപ്പ് എങ്ങനെയും സഹിക്കാമെന്നു വച്ചു, പക്ഷേ പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു. പതിയെ തയ്യല്‍പണിയിലേക്കു തിരിഞ്ഞു. പിന്നീട് വായനാശീലം സ്വന്തമാക്കി. ആ വായനയാണു ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ചയുണ്ടാക്കിയത്’ അദ്ദേഹം പറയുന്നു.തിരുവനന്തപുരം കുമാരപുരം സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.
Discussion about this post