സിനിമാ റിവ്യൂ ബോബിംഗിനെ കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെ അഭിപ്രായം വ്യക്തമാക്കി നടൻ അജു വർഗീസ്. സിനിമ കാണാൻ 150 രൂപ മുടക്കുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നാണ് താരം അഭിപ്രായപ്പെട്ടത്. പുതിയ ചിത്രമായ ഫീനിക്സിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് സിനിമാ റിവ്യൂകളെക്കുറിച്ച് അജു വർഗീസ് തുറന്നു പറഞ്ഞത്.
പലപ്പോഴും താൻ വാണിജ്യസിനിമകളാണ് ചെയ്യാറുള്ളത്. അതൊരു ഉത്പ്പന്നമാണ്. ഫിലിം റിവ്യൂ ചെയ്യാൻ പാടില്ലെന്ന നിയമമുണ്ടാകുന്ന കാലത്തോളം നമ്മൾ അത് പറഞ്ഞിട്ട് കാര്യമില്ലെന്നും അജു വർഗീസ് പറഞ്ഞു. ഒരു നടനെ ഇഷ്ടമല്ലെങ്കിലും പ്രേക്ഷകനെ ചിലപ്പോൾ ആ സിനിമ തൃപ്തിപ്പെടുത്താറുണ്ട്. സിനിമകൾക്ക് അങ്ങനെയൊരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നെന്നും അജു വർഗീസ് പറഞ്ഞു.
ഒരു സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ നല്ലതുപറഞ്ഞിട്ടുണ്ട്. അല്ലെങ്കിൽ ഒരിക്കലും തനിക്കൊന്നും സിനിമ കിട്ടില്ല. ഒരിക്കലും മുൻ വിധി വച്ച് ആരും സിനിമ കാണാൻ വരുന്നുണ്ടെന്ന് തോന്നുന്നില്ല എന്നും അജു വിശദീകരിച്ചു.
ALSO READ- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
നമ്മൾ വിപണിയിൽനിന്ന് ഒരുത്പ്പന്നം വാങ്ങുമ്പോൾ ഐഎസ്ഐ മുദ്രയുണ്ടെങ്കിൽ, അത്രയും ഉറപ്പുണ്ടെങ്കിലാണ് വാങ്ങാറ്. മലയാള സിനിമ എല്ലാവരും ഉറ്റുനോക്കുന്ന ഇൻഡസ്ട്രിയാണ്. ഹാർഡ് ക്രിട്ടിസിസം സിനിമയ്ക്ക് നല്ലതാണ്. എന്തെങ്കിലും നെഗറ്റീവ് ഇല്ലാതെ അങ്ങനെ പറയില്ലെന്ന് വിശ്വസിക്കുന്നു എന്നും അജു വർഗീസ് പറയുന്നു.
Discussion about this post