കൊച്ചി: നടന്‍ വിനോദ് തോമസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. കണ്ണീരോടെയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വിനോദിന്റെ ഓര്‍മ്മ പങ്കിടുന്നത്. നടന്‍ വിനോദ് തോമസിനെ അനുസ്മരിച്ചുള്ള നടി സുരഭി ലക്ഷ്മിയുടെ പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. സിനിമയ്ക്ക് വേണ്ടി ദാമ്പത്യ ജീവിതം പോലും വേണ്ടന്നുവച്ച വ്യക്തിയായിരുന്നു വിനോദ്. സിനിമയില്‍ നല്ലൊരു സ്ഥാനത്തു എത്തുന്നതിന് മുന്‍പാണ് ഈ വിയോഗമെന്നും സുരഭി പറയുന്നു.
‘കുറി’ എന്ന സിനിമയില്‍ വിനോദിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോള്‍ മുതലുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് സുരഭി ലക്ഷ്മി പറയുന്നത്. വിനോദ് എന്തൊരു നടനായിരുന്നു. പെട്ടന്നുള്ള വേര്‍പാട് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും എല്ലാവരോടും ബഹുമാനത്തോടു കൂടി പെരുമാറുന്ന മികച്ച അഭിനേതാവായിരുന്നു അദ്ദേഹമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സുരഭി പറയുന്നു.
വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!????…… ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയംത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി…..
‘കുറി ‘എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്.പക്ഷേ അതിനു മുന്‍പേ അദ്ദേഹത്തിന്റെ പാട്ടുകള്‍ യൂട്യൂബില്‍ വന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു’.
എല്ലാവരോടും ഏറെ ബഹുമാനത്തോടുകൂടി പെരുമാറുന്ന ഒരാള്‍, സീന്‍ കഴിഞ്ഞാലും അവിടെ തന്നെ ഇരിക്കും, നൈറ്റ് ഷൂട്ടുള്ള സമയത്ത് എന്നും നല്ല പാട്ടുകള്‍ പാടി, തമാശകള്‍ പറഞ്ഞ്. ……
‘ mam’ എന്നല്ലാതെ എന്റെ പേര് വിളിച്ചതായി എനിക്ക് ഓര്‍മ്മയില്ല. പലവട്ടം ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞിട്ടുണ്ട്
എന്നെ ഇങ്ങള് Mam ന്നൊന്നും വിളിക്കല്ലി, സുരഭി ന്ന് വിളിച്ചാമതി മതിന്ന്.
അപ്പോള്‍ സാഗര്‍ സൂര്യ പറഞ്ഞു ചേച്ചി ഈ ചെങ്ങായി പെണ്ണ് കെട്ടിയാല്‍ എല്ലാ പ്രശ്‌നവും മാറും. കോഴിക്കോട് ഭാഗത്ത് നല്ല കുട്ടികള്‍ ഉണ്ടെങ്കില്‍ പറയൂ, തൃശ്ശൂര്‍ ഭാഗത്ത് ഞാനും നോക്കാം.
‘അതല്ല സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ‘കല’ക്ക് വേണ്ടിയാണ്…..’ അങ്ങ് ആഗ്രഹിച്ചിടത്ത് എത്തുന്നതിനു മുന്‍പേ…….
Discussion about this post