ചെന്നൈ: ലിയോ സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ചിത്രത്തില്‍ തൃഷയുമായി ‘കിടപ്പുമുറി സീന്‍’ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു പരാമര്‍ശം.
The context ….😡😡pic.twitter.com/n0ge3Qkzer
— Aryan (@chinchat09) November 18, 2023
ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ മന്‍സൂര്‍ അലി ഖാനെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി തൃഷ. ”മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിക്കുന്നതിന്റെ വിഡിയോ ശ്രദ്ധയില്‍പെട്ടു. ശക്തമായി അപലപിക്കുന്നു” എന്ന് തൃഷ പറഞ്ഞു.
also read: നടന്‍ വിനോദ് തോമസിന്റെ ജീവനെടുത്തത് വിഷപ്പുകയെന്ന് സംശയം: പോസ്റ്റുമോര്‍ട്ടം ഇന്ന്
”മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്. അദ്ദേഹത്തിന് ആഗ്രഹിക്കാം. പക്ഷേ അദ്ദേഹത്തപ്പോലുള്ള ഒരാളുമായി ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തത് ആശ്വാസകരമാണ്. എന്റെ സിനിമാ ജീവിതത്തില്‍ ഇനിയുണ്ടാകില്ലെന്നും ഉറപ്പാക്കും. അദ്ദേഹത്തെപ്പോലുള്ളവര്‍ മനുഷ്യരാശിക്ക് ചീത്തപ്പേരുണ്ടാക്കുന്നു”- എന്ന് തൃഷ പറഞ്ഞു.
A recent video has come to my notice where Mr.Mansoor Ali Khan has spoken about me in a vile and disgusting manner.I strongly condemn this and find it sexist,disrespectful,misogynistic,repulsive and in bad taste.He can keep wishing but I am grateful never to have shared screen…
— Trish (@trishtrashers) November 18, 2023
എക്‌സിലൂടെയായിരുന്നു തൃഷയുടെ പ്രതികരണം. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ പരാമര്‍ശത്തിന്റെ വിഡിയോയും തൃഷ എക്‌സില്‍ പങ്കുവച്ചു. സംഭവത്തില്‍ മന്‍സൂര്‍ അലിഖാനെ വിമര്‍ശിച്ചും തൃഷയെ പിന്തുണച്ചുകൊണ്ടും ലിയോ സിനിമയുടെ സംവിധായകന്‍ ലോകേഷ് കനകരാജും രംഗത്തെത്തി.