ദിലീപിന്റെ ‘ബാന്ദ്ര’യ്ക്ക് എതിരെ മോശം നിരൂപണം; അശ്വന്ത് കോക്കും ഉണ്ണി വ്‌ലോഗ്‌സും ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കണമെന്ന് നിർമാതാവിന്റെ ഹർജി

അരുൺ ഗോപിയുടെ സംവിധനത്തിൽ ദിലീപ് നായകനായി ഒരുങ്ങിയ ‘ബാന്ദ്ര’ സിനിമയ്‌ക്കെതിരെ വ്‌ലോഗർമാർ മോശം നിരൂപണം നടത്തിയെന്ന ആരോപണവുമായി നിർമ്മാതാക്കൾ. വ്‌ലോഗർമാർക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കളായ അജിത് വിനായക ഫിലിംസാണ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

അശ്വന്ത് കോക്ക്, ഷിഹാബ്, ഉണ്ണി വ്‌ളോഗ്‌സ്, ഷാസ് മുഹമ്മദ്, അർജുൻ, ഷിജാസ് ടോക്ക്‌സ്, സായ് കൃഷ്ണ എന്നീ ഏഴ് യൂട്യൂബർമാർക്കെതിരെയാണ് കേസെടുക്കണമെന്ന് നിർമാതാക്കൾ ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ കമ്പനിക്കു നഷ്ടമുണ്ടാകുന്ന രീതിയിൽ നെഗറ്റീവ് റിവ്യൂ നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.

ചിത്രത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ സോഷ്യൽ മീഡിയ വഴി വ്യാജവും മോശവും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ഹർജിയിൽ, ഇവർക്ക് എതിരെ കേസെടുക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്കു നിർദേശം നൽകണമെന്നും നിർമാണ കമ്പനി ആവശ്യപ്പെടുന്നു.

ALSO READ- ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം; 19 പേര്‍ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

ഇവർ ചെയ്യുന്നത് അപകീർത്തിപ്പെടുത്തൽ മാത്രമല്ല കൊള്ളയടിക്കലാണെന്നും നിർമാതാക്കൾ ആരോപിക്കുന്നുണ്ട്. സമീപകാലത്ത് റിവ്യൂ ബോംബിഗ് നടക്കുന്നുണ്ടെന്ന ചർച്ച പുരോഗമിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാമത്തെ സംഭവമാണ് വ്‌ളോഗർമാർക്കെതിരായ നിയമനടപടി.

Exit mobile version