മോഹന്‍ലാലിനെ കാണണം; കാറിന് മുന്നില്‍ കിടന്ന വഴി തടഞ്ഞ് ആരാധകന്‍: ലാലേട്ടന് വന്‍ സ്വീകരണമൊരുക്കി ബംഗളൂരു

ബംഗളൂരു: ജൂവലറി ഉദ്ഘാടനത്തിന് ബംഗ്ലൂരുവിലെത്തിയ നടന്‍ മോഹന്‍ലാലിനെ കാണാന്‍ ആരാധകപ്രവാഹം. താരത്തെ കാണാന്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ബംഗളൂരു പോലീസും ഏറെ പാടുപെട്ടു.

അതിനിടയില്‍ ലാലേട്ടനെ കാണാന്‍ ശ്രമിക്കുന്ന ആരാധകന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ കയറിയ മോഹന്‍ലാലിനെ കാണണം എന്നാവശ്യവുമായി ഒരു ആരാധകന്‍ റോഡില്‍ കിടക്കുകയായിരുന്നു. സുരക്ഷാ ചുമതലയിലുള്ളവരും പോലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്നും എടുത്തുമാറ്റുകയായിരുന്നു.

ജ്വല്ലറി ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ ബംഗളൂരുവില്‍ എത്തിയത്. ഉദ്ഘാടന സ്ഥലത്തുനിന്നുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പരിപാടി കഴിഞ്ഞ് പോകാന്‍ നേരം മോഹന്‍ലാലിനെ കാണണമെന്ന് പറഞ്ഞ് ഒരു ആരാധകന്‍ അദ്ദേഹത്തിന്റെ കാറിന് മുന്നില്‍ വഴി തടഞ്ഞുകൊണ്ട് കിടക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. പരിപാടിയുടെ സുരക്ഷാചുമതല ഉള്ളവരും പോലീസും ചേര്‍ന്ന് ഇയാളെ വഴിയില്‍ നിന്ന് മാറ്റുന്നതും വീഡിയോയില്‍ കാണാം.

‘നെഞ്ചിനകത്ത് ലാലേട്ടന്‍’ എന്ന പാട്ട് ഉച്ചത്തില്‍ പാടിക്കൊണ്ടായിരുന്നു ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വരവേറ്റത്. മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടായിരുന്നു ലാലേട്ടന്റെ പ്രസംഗം. പ്രസംഗത്തിന്റെ അവസാനം കന്നഡയില്‍ ആശംസ നേര്‍ന്നത് കയ്യടികളോടെയാണ് ബംഗളൂരു താരരാജാവിനെ സ്വീകരിച്ചത്.

കാറിനു മുന്നിൽ റോഡിൽ കിടന്ന് ആരാധകൻ, ലാത്തി വീശി ബാംഗ്ലൂർ പോലീസ് | Mohanlal At Bangalore | Josco

Exit mobile version