തിയേറ്ററില്‍ വന്‍ പരാജയമായ പുതിയ ചിത്രം തേജസ് കണ്ട യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥിന്റൈ പ്രതികരണത്തെ കുറിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത് പറഞ്ഞ വാക്കുകള്‍ വൈറല്‍. കങ്കണ നായികയായ ഏറ്റവും പുതിയ ചിത്രമാണ് തേജസ്.
ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലഖ്നൗവിലെ ലോക് ഭവന് ഓഡിറ്റോറിയത്തില്‍ നടത്തിയിരുന്നു. പ്രദര്‍ശനം കാണാനായി അണിയറ പ്രവര്‍ത്തകര്‍ക്ക് ഒപ്പം യുപി മുഖ്യമന്ത്രി യോഗ ഉള്‍പ്പടെയുള്ളവരും എത്തി.
ഈ സിനിമാ പ്രദര്‍ശനത്തിന് ശേഷമാണ് ചിത്രത്തെ കുറിച്ച് യോഗി ആദിത്യനാഥിന്റെ പ്രതികരണം എന്തെന്ന് വെളിപ്പെടുത്തി നായിക കങ്കണ രംഗത്തെത്തിയത്. സിനിമ എല്ലാവര്ക്കും ഇഷ്ടപ്പെട്ടെന്നാണ് കങ്കണ പ്രതികരിച്ചത്.
#WATCH | Lucknow, UP: On special screening of film 'Tejas', Actress Kangana Ranaut says, "CM Yogi Adityanath got emotional while watching the movie. He has assured us that he will support us and will motivate the nationalists to connect with the film…It is not a film on women… pic.twitter.com/8SiQFHDlz7
— ANI (@ANI) October 31, 2023
കൂടാതെ, യോഗി ആദിത്യനാഥിന് സിനിമ ഏറെ ഇഷ്ടമായെന്നും ചിത്രത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചെന്നും അവര്‍ വിശദീകരിച്ചു. ‘സിനിമ കണ്ടുകൊണ്ടിരിക്കേ യോഗി ആദിത്യനാഥ് കരഞ്ഞുപോയി. ഞങ്ങള്‍ക്കും ഞങ്ങളുടെ സിനിമയ്ക്കും രാജ്യവിരുദ്ധ ശക്തികളില്‍ നിന്നും ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ദേശീയവാദികളെ ഈ ചിത്രം കാണാന്‍ പ്രചോദിപ്പിക്കുമെന്നും പറഞ്ഞു.” – എന്നാണ് കങ്കണ മാധ്യമങ്ങളോട് പറഞ്ഞത്.
ALSO READ- യുനെസ്കോ സാഹിത്യ നഗരം പദവി കോഴിക്കോടിന് സ്വന്തം! ഈ നേട്ടം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരം
അതേസമം, താരത്തിന്റെ ഈ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ വ്യോമസേനയെ കുറിച്ചുള്ള അഭിമാന ബോധം ഉയര്‍ത്താന്‍ തേജസ് സ്കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കണമെന്നും കങ്കണ ആവശ്യപ്പെടുന്നത് കാണാം. യോഗി ആദിത്യനാഥിനുപുറമേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും സിനിമയ്ക്ക് എത്തിയിരുന്നു.
Discussion about this post