തിരുവനന്തപുരം: നടി രഞ്ജുഷ മേനോന്റെ അകാല വിയോഗത്തിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല പ്രിയ സുഹൃത്തുക്കള്‍ക്ക്. പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുകയാണ് നടി സോണിയ ശ്രീജിത്ത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. പിറന്നാള്‍ ദിനത്തിലാണ് 35കാരിയായ രഞ്ജുഷ ജീവിതം അവസാനിപ്പിച്ചത്.
പിറന്നാള്‍ ആശംസകള്‍ക്കു പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോ എന്നും രഞ്ജുഷയുടെ മരണം വിശ്വസിക്കാന്‍ ആകുന്നില്ലെന്നും സോണിയ പറയുന്നു. രഞ്ജുഷയ്‌ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു സോണിയയുടെ കുറിപ്പ്.
”ഡി വിശ്വസിക്കാന്‍ ആകുന്നില്ലല്ലോ, എന്തിനായിരുന്നു? ഇന്ന് പിറന്നാള്‍ ആശംസകള്‍ക്കു പകരം ആദരാഞ്ജലികള്‍ പറയേണ്ടി വന്നല്ലോടി രഞ്ജു. താരോത്സവത്തില്‍ ആണ് പരിചയപ്പെടുന്നതെങ്കിലും കൂടുതല്‍ അടുത്തത് ഈ ഒരു ഫോട്ടോഷൂട്ടിലൂടെയാണ്. പിന്നെ അങ്ങോട്ട് കുറേ പ്രോഗ്രാംസ് ചെയ്തു. എറണാകുളം വന്നാല്‍ ട്രിപ്പ് പോകാന്‍ പ്ലാന്‍ ചെയ്തു.
എന്തും തുറന്നു പറയാന്‍ പറ്റുന്ന പങ്കുവയ്ക്കാന്‍ പറ്റുന്ന സുഹൃത്തുക്കളില്‍ ഒരാളായി. എന്നിട്ടും നീ ഒന്നും ഷെയര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോളാണ് മനസ്സിലായത്. ആരോടെങ്കിലും ആ മനസ്സ് തുറന്നു സംസാരിച്ചിരുന്നുവെങ്കില്‍ ആ വിഷമം ഒന്ന് മാറുവായിരുന്നില്ലെ. നിന്റെ പൊന്നു മോളെ ഒന്ന് ഓര്‍ക്കാമായിരുന്നില്ലെ….ബോള്‍ഡ് ആന്‍ഡ് പ്രാക്ടിക്കല്‍ ആയിട്ടുള്ള നീ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ലടാ.”സോണിയ ശ്രീജിത്ത് കുറിച്ചു.
Discussion about this post