മലയാളികളുടെ പ്രിയപ്പെട്ടതാര ജോഡിയാണ് ജയറാമും പാര്‍വതിയും.ഇവരുടെ മക്കളും കുടുംബ വിശേഷങ്ങളും എല്ലാം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിനിമാ ലോകത്ത് തന്നെ പ്രശസ്തനായ കാളിദാസ് ജയറാമും, മോഡലിംഗ് രംഗത്തുള്ള മാളവിക ജയറാമുമാണ് ഇരുവരുടേയും മക്കള്‍. മകള്‍ മാളവിക സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ മാളവികയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റ സ്റ്റോറിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ടുള്ള ഒരു സ്റ്റോറിയാണ് മാളവിക പങ്കുവച്ചത്. സ്റ്റോറിയിലുള്ള വ്യക്തി മാളവികയുടെ കാമുകനാണെന്നാണ് ആരാധകര്‍ സംശയിക്കുന്നത്.
‘എന്റെ ജീവിതത്തില്‍ ഞാന്‍ എടുത്ത ഏറ്റവും നല്ല, തീരുമാനം, നിനക്ക് പിറന്നാളാശംസകള്‍. എന്നും എപ്പോഴും ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്നാണ് മാളവിക ഫോട്ടോയ്ക്ക് കുറിച്ചിരിക്കുന്നത്. ഇത് പ്രണാര്ദ്രമായ കുറിപ്പായാണ് ആരാധകര്‍ കണക്കാക്കുന്നത്.
മാളവിക നേരത്തെ ദുബായില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയും താരം പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. കൈകള്‍ ചേര്‍ത്തുവെച്ചൊരു ചിത്രമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തത്.
പിന്നാലെ, ഒരു യുവാവിനൊപ്പം ചേര്‍ന്നു നില്ക്കുന്ന ചിത്രവും മാളവിക പങ്കുവെച്ചിരുന്നു. ‘സ്വപ്നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന ക്യാപ്ഷനോടൊയായിരുന്നു അന്ന് മാളവിക ചിത്രം പോസ്റ്റ് ചെയ്തത്. ഇതിന് ‘അളിയാ’ എന്നാണ് കാളിദാസ് കമന്റ് ചെയ്തത്. ഒപ്പം ഹൃദയത്തിന്റെ സ്മൈലിയുമുണ്ട്. ‘ചക്കിക്കുട്ടാ’ എന്നായിരുന്നു പാര്‍വതി പ്രതികരിച്ചത്.
Discussion about this post