നടി അമല പോള്‍ വീണ്ടും വിവാഹ ജീവിതത്തിലേക്ക് കടക്കുന്നു. സുഹൃത്ത് കൂടിയായ ജഗദ് ദേശായിയെ ആണ് അമല വിവാഹം കഴിക്കുന്നത്. അമല പോളിനെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ പങ്കുവച്ച് ജഗദ് വിവാഹ വാര്‍ത്ത പങ്കിടുകയായിരുന്നു. ”മൈ ജിപ്‌സി ക്വീന്‍ യെസ് പറഞ്ഞു” എന്നായിരുന്നു വിഡിയോയുടെ സമൂഹമാധ്യമങ്ങളിലൂടെ ജഗദ് വെളിപ്പെടുത്തിയത്.
ഇരുവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടെന്ന് ഡാന്‍സേഴ്‌സിന്റെ അടുത്തെത്തി അവര്‍ക്കൊപ്പം ചേരുകയാണ് ജഗദ്. ഡാന്‍സ് കളിക്കുന്നതിനിടെ പെട്ടന്ന് മോതിരം എടുത്ത് അമലയെ പ്രപ്പോസ് ചെയ്യുകയായിരുന്നു.
ഈ മോതിരവും ജഗദിന്റെ പ്രൊപ്പോസലും അമല സന്തോഷത്തോടെ സ്വീകരിക്കുകയായിരുന്നു. അമല മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്‌നേഹ ചുംബനം നല്‍കുന്നതും വിഡിയോയില്‍ കാണാം. വെഡ്ഡിങ് ബെല്‍സ് എന്ന ഹാഷ്ടാഗും വിഡിയോയ്‌ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
നേരത്തെ അനല പോള്‍ 2014-ല്‍ തമിഴ് സിനിമാ സംവിധായകന്‍ എഎല്‍ വിജയ്‌യെ വിവാഹം ചെയ്തിരുന്നു. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷം നടന്ന വിവാഹം പക്ഷെ, 2017ല്‍ വേര്‍പിരിഞ്ഞു. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദര്‍ സിങുമായി താരം ലിവിങ് റിലേഷനിലായിരുന്നു.
ALSO READ- മുഖ്യമന്ത്രിയുടെ മകന് സമന്‍സ്, പിസിസി അധ്യക്ഷന്റെ വീട്ടില്‍ റെയ്ഡ്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പിടിമുറുക്കി ഇഡി
പിന്നീട്, ഇരുവരും വിവാഹിതരായി എന്ന രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചു. എന്നാല്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ഭവ്‌നിന്ദര്‍ തട്ടിപ്പ് നടത്തിയെന്ന് പിന്നീട് അമല കേസ് നല്‍കിയിരുന്നു.
Discussion about this post