ലിയോയിലെ ട്രാക്ക് പീക്കി ബ്ലൈന്‍ഡേഴ്‌സില്‍ നിന്ന് കോപ്പിയടിച്ചതോ? അനിരുദ്ധിന് എതിരായ ആരോപണം പരിശോധിക്കുകയാണെന്ന് ഓറ്റ്‌നിക്ക

ലിയോ ചിത്രം ചരിത്രം തിരുത്തുന്ന റെക്കോര്‍ഡ് വിജയം നേടുന്നതിനിടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെതിരേ കോപ്പിയടി വിവാദം. ലിയോ ചിത്രത്തിലെ ഒരു ട്രാക്കിനെ ചൊല്ലിയാണ് സോഷ്യല്‍മീഡിയയില്‍ വലിയ വിവാദം ഉയര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ അനിരുദ്ധിന്റെ ഒരു ട്രാക്കിന് എതിരെയാണ് പ്രേക്ഷകര്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ലിയോയിലെ പശ്ചാത്തല സംഗീതത്തിലെ ഇംഗ്ലീഷ് വരികളുള്ള ട്രാക്കുകളിലൊന്നായ ‘ഓര്‍ഡിനറി പേഴ്‌സണ്‍’ എന്ന ട്രാക്ക് ആണ് വിവാദത്തിലായത്. പ്രശസ്ത ബ്രിട്ടീഷ് ടെലിവിഷന്‍ സിരീസ് ആയ പീകി ബ്ലൈന്‍ഡേഴ്‌സിലെ ഒരു ട്രാക്കിന്റെ പകര്‍പ്പ് ആണ് ഈ ട്രാക്കെന്ന് ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ബെലറൂസിയന്‍ സംഗീത സംവിധായകനായ ഓട്‌നിക്ക എന്ന് അറിയപ്പെടുന്ന അലക്‌സേ സ്റ്റാനുലേവിച്ചും ആര്‍ടെ മിഖായേന്‍കിന്നുമാണ് പീക്കി ബ്ലൈന്‍ഡേഴ്‌സിന്റെ സംഗീതമൊരുക്കിയത്. ഇതില്‍ ഒറ്റ്‌നിക്കയുടെ ‘വെയര്‍ ആര്‍ യു’ എന്ന പാട്ട് കോപ്പിയടിച്ചാണ് അനിരുദ്ധ് ‘ഓര്‍ഡിനറി പേഴ്‌സണ്‍’ തയ്യാറാക്കിയതെന്നാണ് ഉയരുന്ന ആരോപണം.

ഒറ്റ്‌നിക്കയെ ടാഗ് ചെയ്തുകൊണ്ട് പ്രേക്ഷകര്‍ തന്നെയാണ് കോപ്പിയടി സംബന്ധിച്ച നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. പിന്നാലെയാണ് ഓറ്റ്‌നിക്ക ഇന്‍സ്റ്റഗ്രാമിലൂടെ ഈ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്.

ലിയോയെക്കുറിച്ചുള്ള മെസേജുകള്‍ക്ക് കണ്ടെന്നും പെട്ടെന്ന് എല്ലാവര്‍ക്കും മറുപടി നല്‍കാന്‍ പ്രയാസമുണ്ടെന്നും അ്ദദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാര്യങ്ങള്‍ അവ്യക്തമാണെന്നും തങ്ങള്‍ ഇത് പരിശോധിക്കുന്നുണ്ടെന്നും ഓറ്റ്‌നിക്ക കുറിച്ചു.

കുറച്ചുകഴിഞ്ഞ് കാര്യങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാം എന്ന് കരുതുന്നു. പക്ഷേ ഇതുവരെ ഞാന്‍ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്തിയിട്ടില്ലെന്നും കുറിപ്പിലുണ്ട്.

ALSO READ- വാളയാറിലെ കുട്ടികളുടെ ദുരൂഹമരണം; കേസിലെ പ്രതിയെ മരിച്ചനിലയില്‍ ആലുവയില്‍ കണ്ടെത്തി

അതേസമയം, ഹെയ്‌സന്‍ബര്‍ഗ് ആണ് ലിയോയിലെ ‘ഓര്‍ഡിനറി പേഴ്‌സണ്‍’ പാട്ടിനു വരികള്‍ കുറിച്ചത്. നിഖിത ഗാന്ധിയാണ് ഗാനം ആലപിച്ചത്. 2019ലാണ് ഒറ്റ്‌നിക്കയുടെ ‘വെയര്‍ ആര്‍ യു’ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. നിലവില്‍ 61 മില്യന്‍ പ്രേക്ഷകരെയാണ് പാട്ട് നേടിയിരിക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ആരോപണങ്ങള്‍ക്ക് അനിരുദ്ധോ ലിയോ അണിയറക്കാരോ ഔദ്യോഗിക പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല.

Exit mobile version