നൂറ് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ആഘോഷം ആര്‍എസ്എസ് ആരംഭിച്ചതിനിടെ സംഘടനയുടെ ചരിത്രം പറയുന്ന വെബ് സീരീസുമായി സംവിധായകര്‍. വിജയദശമി ദിനത്തില്‍ വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വണ്‍ നേഷന്‍ അഥവാ ഏക രാഷ്ട്ര എന്ന് പേരിട്ട സീരീസ് ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകരാണ് ഒരുക്കുന്നത്.
പ്രിയദര്‍ശന്‍, വിവേക് രഞ്ജന്‍അഗ്‌നിഹോത്രി, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിങ് ചൗഹാന്‍ എന്നിവരാണ് സംവിധാനം ചെയ്യുന്നത്. 2025ലാണ് ആര്‍എസ്എസിന് 100 വയസ് തികയുന്നത്.
ഭാരതത്തെ ഒരൊറ്റ രാഷ്ട്രമാക്കി നിലനിര്‍ത്താന്‍ രാഷ്ട്രീയ സ്വയം സേവക സംഘം നേതാക്കള്‍ നടത്തിയ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥയാണ് സീരീസായി അവതരിപ്പിക്കുന്നത് എന്നാണ് സംഘപരിവാര്‍ ഭാഷ്യം.
ഇക്കൊല്ലം ജനുവരിയില്‍ വിവേക് രഞ്ജന്‍ അഗ്‌നിഹോത്രിയാണ് ഈ പ്രോജക്ടിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. അതേസമയം, മോഹന്‍ലാല്‍, കങ്കണ രണാവത് എന്നിവര്‍ സീരീസിന്റെ ഭാഗമാകും എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ്രവിഷ്ണുവര്‍ധന്‍ ഇന്ദുരി, ഹിതേഷ് തക്കാര്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍.
Discussion about this post