ദുബായ്: 2024 പാര്‍ലമെന്‍ര് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയം നേടുമെന്ന പ്രതീക്ഷ വീണ്ടും പങ്കിട്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ജനങ്ങളുടെ പള്‍സ് തനിക്ക് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം ദുബായില്‍ തന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷനോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രസ് മീറ്റില്‍ സംസാരിച്ചു.
‘തൃശൂര്‍ തന്നാല്‍ എടുക്കും. അതില്‍ അമാന്തം കാണിക്കേണ്ട ആവശ്യമില്ല. തൃശൂര്‍ തരട്ടെ, എടുത്തിരിക്കും. എടുത്താല്‍ ഞങ്ങള്‍ വ്യത്യസ്തത കാണിക്കും. അങ്ങനെ അതു പോരാ എന്നു പറയരുത്. എങ്കില്‍ എടുത്തവര്‍ എന്താണ് ചെയ്തത് എന്നു കൂടി പറയേണ്ടി വരും. തന്നില്ലെങ്കില്‍ പിടിച്ചുപറിക്കാന്‍ ഞാനില്ല. ഞാനങ്ങനെയൊരു പിടിച്ചുപറിക്കാരനേ അല്ല.’- എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
തനിക്ക് ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിനാണെങ്കിലും ഇത്തവണയെങ്കിലും ജയിപ്പിക്കണേ എന്നാണ് ജനങ്ങളോടുള്ള അപേക്ഷ. 2014ല്‍ രാഷ്ട്രീയത്തില്‍ ചേരുമ്പോള്‍ അതിന്റെ പ്രഭാവം കണ്ടിട്ട് തന്നെയാണ് മുന്നോട്ടുപോയത്. എല്ലാ കാലത്തും ഉറച്ച നിലപാടാണ് എടുത്തിട്ടുള്ളതെന്നും താരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ALSO READ- ഗാസ ആശുപത്രിയിലെ സ്‌ഫോടനത്തില്‍ ഇസ്രയേലിന് പങ്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്; 20 ദശലക്ഷം യൂറോ സഹായം ഇസ്രയേലിന്
ഗരുഡന്‍ സിനിമയിലെ മറ്റ് താരങ്ങളായ നടന്‍ സിദ്ദീഖ്, നടിമാരായ അഭിരാമി, ദിവ്യ പിള്ള തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.