സിനിമാ നടനും ടെലിവിഷന്‍ അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ വിവാഹിതനാകുന്നു. ടെലിവിഷന്‍ നടിയും ഡോക്ടറുമായ ഗോപിക അനിലാണ് വധു. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കികൊണ്ട് വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടാണ് ജിപി എന്ന് ാരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ഗോവിന്ദ് പത്മസൂര്യ സന്തോഷ വാര്‍ത്ത അറിയിച്ചത്.
വീട്ടുകാരുടെ തീരുമാനപ്രകാരം കണ്ടുമുട്ടി പരിചയത്തിലായ തങ്ങളിരുവരും പതിയെ പ്രണയത്തിലെത്തുകയായിരുന്നു എന്നാണ് ജിപി കുറിച്ചിരിക്കുന്നത്. ാെപ്പം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും പങ്കിട്ടിട്ടുണ്ട്.
ഗോവിന്ദ് പത്മസൂര്യയുടെ കുറിപ്പ്:
ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളത്.
നിങ്ങളുടെ ഈ സ്നേഹം തന്നെയാണ് ഞങ്ങളുടെ ഊര്‍ജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാല്‍വെപ്പില്‍ നിങ്ങളുടെ എല്ലാവിധ പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ
സസ്നേഹം
ഗോവിന്ദ് പത്മസൂര്യ
ഗോപിക അനില്‍
Discussion about this post