മോഡേണ്‍ ആയി വസ്ത്രം ധരിക്കുന്നതിന്റെ പേരില്‍ നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി പുതുമുഖ നടിയുടെ കുറിപ്പ്. ഒരു വര്‍ക്കിന് വേണ്ടി സമീപിച്ചവര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് നടി ജ്യോതി ശിവരാമന് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ചാവേര്‍, പാപ്പച്ചന് ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ജ്യോതി ശിവരാമന്.
കോസ്റ്റ്യൂം ഏതായിക്കോട്ടെ, തനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഡ്രെസ്സ് ഇനിയും ധരിക്കും. അതിനര്‍ത്ഥം താനെന്നല്ല ഏതൊരുപെണ്ണും തന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല എന്നും ജ്യോതി കുറിച്ചു.
ജ്യോതി ശിവരാമന്റെ കുറിപ്പ്:
‘വസ്ത്രം, വസ്ത്രമാണല്ലോ ഇപ്പോഴത്തെ പ്രധാനവിഷയം! എവിടെനോക്കിയാലും കമന്റ്സ്. ഇതേതാ ഈ തള്ള! ഇവള്‍ക്ക് മര്യാദക്ക് തുണി ഉടുത്തുകൂടെ? അതൊക്കെ പോട്ടേന്നു വെക്കാം. ഓരോരുത്തരുടെ ചിന്താഗതിയാണ്. സങ്കുചിത ചിന്താഗതിക്കാര്‍ കരഞ്ഞുമെഴുകിക്കൊണ്ടേ ഇരിക്കും. അതെനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്. അതിന്റ സ്ക്രീന്‍ഷോട്ട് ആണ് ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്നത്.’
‘ഒരു വര്‍ക്കിന് വിളിച്ച ടീമിന്റെ മെസ്സേജ് ആണത്. ഇത്തരം കോസ്റ്റ്യൂം ധരിക്കാമെങ്കില്‍ അഡ്ജസ്റ്റ് ചെയ്യുന്നേലെന്താ പ്രശ്നം എന്ന്. കോസ്റ്റ്യൂം ഏതായിക്കോട്ടെ. എനിക്ക് കംഫര്‍ട്ടബ്ള്‍ ആയിട്ടുള്ള ഡ്രെസ്സ് ഞാന്‍ ഇനീം ധരിക്കും…അതിനര്‍ത്ഥം ഞാനെന്നല്ല ഏതൊരുപെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാന്‍ റെഡി ആണെന്നല്ല. ആ ചോദ്യമാണെന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകള്‍ ഇടാമെങ്കില്‍ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തൂടാന്ന്? വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോടെന്ത് പറഞ്ഞ് മനസിലാക്കാനാ!’
Discussion about this post