സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വിജയിയുടെ ലിയോ. ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ മാസ് ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ തെളിയിക്കുന്നു.
ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. അതേസമയം, ലിയോയുടെ ട്രെയിലര്‍ ഹിറ്റായതിന് പിന്നാലെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകയായ രാജേശ്വരി പ്രിയ.
ട്രെയിലറിന് എതിരെ രൂക്ഷവിമര്‍ശനം ആണ് രാജേശ്വരി ഉയര്‍ത്തുന്നത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറില്‍ സംസാരിച്ചുവെന്ന് ഇവര്‍ ആരോപിക്കുന്നുണ്ട്. ഒപ്പം അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ് എന്നും ഇവര്‍ ട്വീറ്റ് ചെയ്തു. അനൈത്ത് മക്കള്‍ അരസിയല്‍ കക്ഷി നേതാവാണ് രാജേശ്വരി പ്രിയ.
വിജയ് സ്വബോധത്തോടെയാണോ ലിയോയില്‍ അഭിനയിച്ചതെന്നാണ് ഇവര്‍ ചോദിക്കുന്നത്. വിജയ് മോശം വാക്ക്(1.46മിനിറ്റ്) ഉപയോഗിച്ചത് അദ്ദേഹത്തിന്റെ നിലവാരം വളരെയധികം കുറച്ചിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്ക് വിജയിയുടേതാണോ?
லியோ ட்ரைய்லர் பார்த்தேன். விஜய் சுயநினைவோடுதான் நடித்தாரா? விஜய் கெட்ட வார்த்தை பயன்படுத்தியுள்ளது(1.46 நிமிடத்தில்)அவரது தரத்தை மிகவும் குறைத்துள்ளது. பெண்களை இழிவு செய்யும் வார்த்தை விஜய்க்கு வசனமா?
திருந்தாத ஜென்மங்கள் இருந்தென்ன லாபம்? @actorvijay
ரசிகர்களை தவறாக…
— ராஜேஸ்வரி பிரியா (@Rajeswaripriya3) October 5, 2023
ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്ന വിജയ്ക്കെതിരെ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നു. അയോഗ്യനായ സംവിധായകന്‍ ആണ് ലോകേഷ് കനകരാജ്. ഇതിനെതിരെ സിനിമാലോകം രംഗത്തുവരണമെന്നാണ് ട്വീറ്റില്‍ രാജേശ്വരി പ്രിയ പറയുന്നത്.
അതേസമയം, സൂപ്പര്‍ ഹിറ്റ് ചിത്രമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. അര്‍ജുന്‍, തൃഷ, സഞ്ജയ് ദത്ത്, മാത്യു, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ലിയോയില്‍ വേഷമിടുന്നുണ്ട്.