താരസംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തിലും മലയാള സിനിമാ താരങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളിലും തന്റെ നിലപാട് വ്യക്തമാക്കി നിവിന്‍ പോളി. പ്രശ്നങ്ങളില്‍ അഭിപ്രായം പറഞ്ഞ് വിവാദത്തില്‍പെടാന്‍ താനില്ല. പ്രശ്നങ്ങളില്‍ സംഘടനയ്ക്കൊപ്പമാണോ സിനിമയ്ക്ക് ഒപ്പമാണോ എന്ന് ചോദിച്ചപ്പോള്‍ വിവാദങ്ങള്‍ വേണമെന്ന് നിര്‍ബന്ധമില്ലല്ലോ സിനിമയില്‍ അഭിനയിക്കാനാണ് താന്‍ വന്നത്.
നല്ല സിനിമകളില്‍ അഭിനയിക്കുക പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുക എന്തെങ്കിലും തെറ്റുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അടുത്ത സിനിമയില്‍ തിരുത്തുക ഇത്രയുമാണ് ഇപ്പോള്‍ താന്‍ ആഗ്രഹിക്കുന്നത്.
സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ തനിക്ക് ഇപ്പോള്‍ പക്വതയായി എന്ന് തോന്നുന്നില്ല സമയമാകുമ്പോള്‍ ആ കാര്യത്തില്‍ താന്‍ മറുപടി നല്‍കുമെന്നും നിവിന്‍ പറഞ്ഞു.
കായംകുളം കൊച്ചുണ്ണിയുടെ വിജയാഘോഷത്തിനിടെ ഒരു സ്വകാര്യ ചാനലിലിലെ സംവാദത്തിലാണ് താരം പ്രതികരണം നടത്തിയത്.
Discussion about this post