പ്രേക്ഷകര്‍ ഒരുപാട് നാളായി കാത്തിരുന്ന ലോകേഷ് കനകരാജ്-വിജയ് ചിത്രം ലിയോയുടെ ട്രെയിലര്‍ പുറത്തെത്തി. തമിഴ്‌നാട്ടില്‍ ഉടനീളം ട്രെയിലറിന് വലിയ വരവേല്‍പ്പാണ് ലഭിച്ചത്.
ലോകേഷ് ചിത്രമെന്ന രീതിയില്‍ ചിത്രീകരണകാലം തൊട്ടേ ലിയോ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. ഇതിനിടെയാണ് ആരാധകരെ ത്രസിപ്പിച്ച് ട്രെയിലര്‍ എത്തിയിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് യുട്യൂബില്‍ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തത്.
ഈ ട്രെയ്‌ലറിന് വലിയ വരവേല്‍പ് ലഭിച്ചെങ്കിലും തലിയോ ആരാധകര്‍ കാരണം ഒരു തിയേറ്റര്‍ തന്നെ വന്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കാനായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലൊരു പ്രദര്‍ശനം ചെന്നൈയിലെ തിയറ്ററിന് വന്‍ നാശനഷ്ടമുണ്ടാക്കിയ വാര്‍ത്തയുടെ റിപ്പോര്‍ട്ടമാണ് ഒരു തിയേറ്ററിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.
ഇന്നലെ വൈകുന്നേരം 6.30ന് റിലീസ് ചെയ്ത രണ്ട് മിനിറ്റ് 43 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിനായി ചെന്നൈയിലെ രോഹിണി സില്‍വര്‍സ്‌ക്രീന്‍ പ്രത്യേക പ്രദര്‍ശനം നടത്തിയതാണ് ഉടമകള്‍ക്ക് വിനയായത്.
Theatre ah salli Salliya ipdi Norukkiteeengale
Pathetic behaviour by such Fans.
Theatre owners take so much efforts to engage & arrange such celebration events.Seeing this with so much pain
This is going to cost them a lot nowpic.twitter.com/rM7adsxYSJ
— Chennai Theatres (@TheatresChennai) October 5, 2023
ആദ്യം തിയേറ്റര്‍ മുറ്റത്തെ വാഹനപാര്‍ക്കിങ് ഗ്രൗണ്ടില്‍ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, പിന്നീട് പോലീസ് അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം തിയറ്ററിന് അകത്ത് വെച്ച് തന്നെ നടത്തി. സൗജന്യമായി നടത്തിയ പ്രദര്‍ശനത്തിന് ആളുകള്‍ കൂട്ടത്തോടെ ഇരച്ചെത്തുകയായിരുന്നു.
പ്രദര്‍ശനം കഴിഞ്ഞ് ആളൊഴിഞ്ഞശേഷം അകത്തുകയറി നോക്കിയ തിയറ്റര്‍ അധികൃതരാണ് ഞെ്ട്ടിയത് ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലറിന്റെ ആവേശത്തില്‍ ആരാധകര്‍ സീറ്റിന് മുകളില്‍ കയറി നില്‍ക്കുകയും ചാടുകയും ചെയ്തതോടെ കനത്ത നാശമാണ് തീയറ്ററിനകത്ത് സംഭവിച്ചത്. പൊളിഞ്ഞും കീറിയും കിടക്കുന്ന നിലയിലായിരുന്നു സീറ്റുകള്‍.
ഭൂരിഭാഗം സീറ്റും തകര്‍ന്ന അവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണി പോലും സാധ്യമാകാത്ത രീതിയില്‍ നശിച്ചെന്നാണ് വിവരം. വിജയ് ഫാന്‍സ് മാത്രമല്ല, വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരും പ്രദര്‍ശനത്തിനെത്തിയിരുന്നു എന്നാണ് വിവരം.
Rohini Cinemas completely thrashed by Joseph Vijay fans after #LeoTrailer screening. pic.twitter.com/vQ9sd6uvJg
— Manobala Vijayabalan (@ManobalaV) October 5, 2023
ലോകേഷ് കനകരാജ് ചിത്രം ഒക്ടോബര്‍ 19നാണ് തിയറ്ററുകളിലെത്തുക. 14 വര്‍ഷങ്ങള്‍ക്കുശേഷം വിജയ്‌ക്കൊപ്പം തൃഷ അഭിനയിക്കുന്ന ചിത്രമാണിത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങി വന്‍ താരനിര ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ് സംഗീതമൊരുക്കിയിരിക്കുന്നത്. അന്‍പറിവാണ് ആക്ഷന്‍.
Discussion about this post