ന്യൂഡല്‍ഹി: എഐസിസി ആസ്ഥാനത്ത് വെച്ച് കോണ്‍ഗ്രസ് നേതാവും നടിയുമായ അര്‍ച്ചന ഗൗതമിനും പിതാവിനും ആക്രമണമുണ്ടായതായി പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന.
അര്‍ച്ചന ഗൗതമും പിതാവും പാര്‍ട്ടി ഓഫിസ് സന്ദര്‍ശിക്കുന്നതിനോടു വിയോജിപ്പുള്ളവരാണ് ആക്രമിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും പരസ്പരം തള്ളിയിടുന്നതുമായി ബന്ധപ്പെട്ട വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
also read: കൂനൂരില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: 8 വിനോദ സഞ്ചാരികള്‍ മരിച്ചു
പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ അനുമതി തേടി എഐസിസി ഓഫിസിലെത്തിയതായിരുന്നു ഇരുവരും. വനിതാ സംവരണ നിയമം പാസാക്കിയതുമായി ബന്ധപ്പെട്ട് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദര്‍ശിക്കാനാണ് അനുമതി തേടിയത്.