തമിഴ് സിനിമയിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ ഒരാളാണ് നടന്‍ ആര്യ. ജന്മം കൊണ്ട് മലയാളിയായ ആര്യ ആരാധികമാരുടെ സ്വപ്നനായകന്‍ കൂടിയാണ്. ആര്യയെ വിവാഹം കഴിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുമോ. ആര്യയെ വിവാഹം കഴിപ്പിക്കാന്‍ ചാനലില്‍ റിയാലിറ്റി ഷോ തന്നെ നടത്തിയിരുന്നു.
എന്നാല്‍ 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ എങ്ക വീട്ട് മാപ്പിളൈ എന്ന ഷോ ഉയര്‍ത്തിയ വിവാദങ്ങള്‍ ചെറുതൊന്നുമല്ലായിരുന്നു. ആര്യയുടെ റിയാലിറ്റി ഷോയില്‍ ഏഴ് പേര്‍ മലയാളികളായിരുന്നു. നടി സംഗീതയായിരുന്നു അവതാരകയായി എത്തിയിരുന്നത്. കടുത്ത മത്സരങ്ങളിലൂടെ മുന്നോട്ട് പോയിരുന്ന പരിപാടിയില്‍ സീതാലക്ഷ്മിയ്ക്കൊപ്പം അഗത, സൂസന്ന എന്നിവരായിരുന്നു ഗ്രാന്‍ഡ് ഫിനാലെയില്‍ അവശേഷിച്ചിരുന്നത്. ഇവരില്‍ ഒരാളെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രേക്ഷകരുടെ പ്രതീക്ഷ. എന്നാല്‍ ഫൈനലില്‍ ആര്യ ഒഴിഞ്ഞു മാറുകയായിരുന്നു.
എന്നാല്‍ ആര്യ വിവാഹിതനാകാന്‍ പോകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. റിയാലിറ്റി ഷോയിലെ താരങ്ങളെ അല്ല നടി സയ്യേഷ ആണ് ആര്യയുടെ വധുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗജിനി കാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായ സയ്യേഷയുമായി ആര്യ പ്രണത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍പ്പ് ചെയ്യുന്നു. മോഹന്‍ലാല്‍ സൂര്യ ചിത്രം കാപ്പനിലാണ് ആര്യയും സയ്യേഷും ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ വാര്‍ത്തകളോട് ആര്യയോ സയ്യേഷയോ ഔദ്യോഗികമായി ഇതു വരെ പ്രതികരിച്ചിട്ടില്ല.