സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തില്‍ അയവു വരുത്തി നര്‍ത്തകി മേതില്‍ ദേവിക. പല പ്രമുഖ സംവിധായകരും തങ്ങളുടെ സിനിമയിലേക്ക് നായികയായി മേതില്‍ ദേവികയെ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടും നടന്നിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കടുത്ത തീരുമാനം തിരുത്തി ഇപ്പോള്‍ സിനിമയില്‍ നായികയാവാന്‍ ഒരുങ്ങുകയാണ് ദേവിക.
ദേവികയെ 23 വര്‍ഷം മുമ്പ് സത്യന് അന്തിക്കാടിന്റെ ‘കൊച്ചു കൊച്ചു സന്തോഷങ്ങളിലെ’ നായികയാവാന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു നിമിഷം പോലും ആലോചിക്കാതെ ദേവിക ആ ക്ഷണം നിരസിച്ചു. സിനിമയിലേക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ദേവിക അന്ന്.
തന്റെ പതിമൂന്നാം വയസ്സു മുതല്‍ ദേവികയ്ക്ക് സിനിമയില്‍ വലിയ വലിയ അവസരങ്ങള്‍ ലഭിച്ചിരുന്നു.’കാബൂളിവാല’ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളിലേക്കുള്ള ക്ഷണം വന്നപ്പോഴും ‘നോ’ എന്നു തന്നെയായിരുന്നു മറുപടി. എന്നാല്‍ ഇപ്പോള്‍ സിനിമയിലേക്ക് വരാന്‍ ഒരുങ്ങുകയാണ് ദേവിക.
‘മേപ്പടിയാന്’ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകന് വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ‘കഥ ഇന്നു വരെ’യിലൂടെയാണ് ദേവിക സിനിമയിലേക്ക് എത്തുന്നത്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്.
Discussion about this post