ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ പരാമർശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് പാകിസ്താൻ നടി നൗഷീൻ ഷാ. താൻ ഇന്ത്യൻ അഭിനേതാക്കളെ കണ്ടിട്ടില്ലെങ്കിലും തനിക്ക് കങ്കണയെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നാണ് നൗഷീൻ പറയുന്നത്.
എന്നാൽ കങ്കണയെ കണ്ടുമുട്ടുകയാണെങ്കിൽ മുഖത്തടിക്കുമെന്നും നൗഷീൻ പറഞ്ഞു. പാകിസ്താനെതിരേയും പാക് സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന പരാമർശങ്ങൾ കാരണമാണ് നൗഷീന്റെ രൂക്ഷ വിമർശനം.
”ജനങ്ങളോട് മോശമായാണ് പാകിസ്താൻ ഭരണകൂടം ഇടപെടുന്നതെന്ന് കങ്കണയ്ക്ക് എങ്ങിനെ അറിയാം. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളെപ്പറ്റിയും ആർമിയെപ്പറ്റിയും അവർക്കെന്തറിയാം? അതൊക്കെ രഹസ്യങ്ങളാണ്. ഈ രാജ്യത്ത് ജീവിക്കുന്ന ഞങ്ങൾക്ക് പോലും അറിയില്ല. പിന്നെ എങ്ങിനെയാണ് കങ്കണയ്ക്ക് വിവരം ലഭിക്കുന്നത്.”- നൗഷീൻ ചോദ്യം ചെയ്യുന്നു.
കങ്കണയ്ക്ക് സ്വന്തം കാര്യം നോക്കിയാൽ പോരേ? കങ്കണ സുന്ദരിയാണ്, അതിസുന്ദരിയാണ്, മികച്ച അഭിനേത്രിയും. പക്ഷേ മറ്റുള്ള രാജ്യങ്ങളോട് ബഹുമാനം കാണിക്കുന്ന കാര്യത്തിൽ അവർ പിറകിലാണ്. അവരൊരു തീവ്രവാദിയാണെന്നാണ് നൗഷാൻ ആരോപിക്കുന്നത്.
അതേസമയം, നൗഷീന്റെ കങ്കണയ്ക്കെതിരായ പരാമർശത്തെ പിന്തുണയ്ച്ചും വിമർശിച്ചും ഒട്ടേറേ പേർ രംഗത്ത് എത്തിയിരിക്കുകയാണ്. കങ്കണയുടെ ആരാധകർ സമൂഹമാധ്യമങ്ങളിൽ നൗഷീൻ ഷായ്ക്കെതിരേ പ്രതിഷേധം അറിയിച്ചു.
Discussion about this post