കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ തിയ്യേറ്ററുകളിലെത്തിയത്. ആറ്റ്ലി, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാന്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
എങ്ങുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഉത്തരേന്ത്യയിലും തെന്നിന്ത്യയിലും ചിത്രം പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ജവാന്‍ ബോക്‌സ് ഓഫീസില്‍ പൊന്‍തിളക്കമാണ് വാരിക്കൂട്ടിയത്. റിലീസിന് മുന്നോടിയായി, ജവാന്‍ മുന്‍കൂര്‍ ബുക്കിംഗില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു വാരി. ദേശീയ മേഖലകളില്‍ ഒന്നാം ദിവസം 557,000 ടിക്കറ്റുകള്‍ വിറ്റ് പത്താനെ മറികടക്കുകയും ചെയ്തു .
ആദ്യ ദിവസം ജവാന്‍ എല്ലാ ഭാഷകളിലുമായി 75 കോടി രൂപ നേടിയതായി Sacnilk.comന്റെ ആദ്യകാല കണക്കുകള്‍ വ്യക്തമാക്കുന്നു. ബോളിവുഡിലെ എക്കാലത്തെയും വലിയ ഓപ്പണറാണ് ഷാരൂഖ് ഖാന്‍ നായകനായ ചിത്രം. ഹിന്ദി പതിപ്പില്‍ റിലീസ് ദിവസം ചിത്രം 58.67 ശതമാനം ഒക്യുപെന്‍സി രേഖപ്പെടുത്തി.
നൈറ്റ് ഷോകളില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക് 69.34 ശതമാനമാണ്. ഹിന്ദി പതിപ്പില്‍ 81 ശതമാനവുമായി ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്. സൂറത്ത് ഏറ്റവും കുറവ് രേഖപ്പെടുത്തി. 44.50 ശതമാനമാണ് ഇവിടുത്തെ പ്രതികരണം തമിഴ് പതിപ്പില്‍ ജവാന്‍ 55.80 ശതമാനവും തെലുങ്ക് പതിപ്പിന് 76.06 ശതമാനം പ്രേക്ഷകരെയും ലഭിച്ചു.
ജവാന്‍ ഹിന്ദി പതിപ്പില്‍ മോണിംഗ് ഷോകള്‍: 46.11 ശതമാനം, ഉച്ചകഴിഞ്ഞുള്ള ഷോകള്‍: 54.27 ശതമാനം, ഈവനിംഗ് ഷോകള്‍: 64.94 ശതമാനം, നൈറ്റ് ഷോകള്‍: 69.34 ശതമാനം എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണം രേഖപ്പെടുത്തിയത്. സംവിധായകന്‍ ആറ്റ്ലിയുടെ ഹിന്ദി അരങ്ങേറ്റ ചിത്രം കൂടിയാണിത്.