കൊച്ചി: ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ ജനറല്‍ ബോഡിയ്ക്ക് ഇനി പുതിയ ഭാരവാഹികള്‍. എറണാകുളം ടൗണ്‍ ഹാളില്‍ വെച്ച് ഞായാറാഴ്ച്ച നടന്ന ജനറല്‍ ബോഡിയില്‍ വെച്ച് 2019-2021 കാലയളവിലേക്ക് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. രഞ്ജി പണിക്കര്‍, ജിഎസ് വിജയന്‍, സലാം ബാപ്പു എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണ സമിതിയാണ് നിലവില്‍ വന്നിരിക്കുന്നത്. രഞ്ജി പണിക്കര്‍ക്കാണ് ഭരണസമിതിയുടെ അധ്യക്ഷന്റെ ചുമതല.
യൂണിയനില്‍ ജിഎസ് വിജയന്‍ ജനറല്‍ സെക്രട്ടറിയായും, സലാം ബാപ്പു ട്രഷററായും ജീത്തു ജോസഫ് വൈസ് പ്രസിഡന്റായും, ഒഎസ് ഗിരീഷ് രണ്ടാം വൈസ് പ്രസിഡന്റായും സോഹന്‍ സീനുലാല്‍ ജോയിന്റ് സെക്രട്ടറിയായും ബൈജുരാജ് ചേകവര്‍ രണ്ടാം ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ഷാഫി, മാളു എസ് ലാല്‍, രഞ്ജിത്ത് ശങ്കര്‍, സിദ്ധാര്‍ത്ഥ് ശിവ, ജി മാര്‍ത്താണ്ഡന്‍, ജയസൂര്യ വൈഎസ്, അരുണ്‍ ഗോപി, ലിയോ തദേവൂസ്, മുസ്തഫ എംഎ, പികെ ജയകുമാര്‍, ഷാജി അസീസ്, ശ്രീകുമാര്‍ അരൂക്കുറ്റി എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.