കന്നഡ സിനിമാലോകത്ത് നിന്നും ബോളിവുഡ് വരെ എത്തിച്ചേർന്ന നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്നാണ് താരത്തിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഈയടുത്ത കാലത്തായി ഇത്രയേറെ ആരാധകരെ സൃഷ്ടിച്ച താരം ഉണ്ടായിട്ടില്ല. അല്ലു അർജുൻ ചിത്രം പുഷ്പയ്ക്ക് ശേഷം സൂപ്പർതാരപദവിയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നന്ത.
ഇപ്പോഴിതാ രശ്മികയ്ക്ക് നേരെ വിമർശനവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടർ. തന്റെ അസിസ്റ്റന്റിന്റെ വിവാഹത്തിനെത്തിയ താരത്തിന്റെ കാലിൽ വീണ് നവദമ്പതികൾ അനുഗ്രഹം വാങ്ങിയതാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
തന്റെ അസിസ്റ്റന്റ് സായിയുടെ വിവാഹത്തിൽ പങ്കെടുത്തപ്പോഴാണ് അപ്രതീക്ഷിതമായ ഈ സംഭവം ഉണ്ടായിരിക്കുന്നത്. തിരക്കിനിടയിലും താരം തന്റെ സഹായിയുടെ വിവാഹത്തിന് എത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഓറഞ്ച് സാരിയണിഞ്ഞ് അതിസുന്ദരിയായി ആണ് രശ്മിക ചടങ്ങിനെത്തിയത്. താലികെട്ട് ചടങ്ങിന് ശേഷം വേദിയിലേക്ക് എത്തിയ രശ്മിക നവദമ്പതികളെ ആശംസകൾ അറിയിക്കുന്നതിനിടെയാണ് വധൂവരൻമാർ രശ്മികയുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങിയത്.
അപ്രതീക്ഷിതമായി നവദമ്പതികൾ കാലിൽ വീണതോടെ ഒന്ന് അമ്പരന്ന താരം ഇരുവരേയും പ്രാർഥനകളോടെ അനുഗ്രഹിക്കുകയായിരുന്നു. എന്നാൽ ഈ വീഡിയോ വൈറലായതോടെ ആരാധകർ വിമർശനവുമായെത്തിയിരിക്കുകയാണ്.
27 വയസ് മാത്രം പ്രായമുള്ള രശ്മികയുടെ കാലിൽ വീണ് നവദമ്പതികൾ അനുഗ്രഹം വാങ്ങേണ്ട കാര്യമുണ്ടായിരുന്നില്ല എന്നാണ് ഉയരുന്ന വിമർശനം. ആ ദമ്പതികൾക്ക് രശ്മികയേക്കാൾ പ്രായം കുറവാണെന്നും അതിനാൽ ഒരു മൂത്ത സഹോദരി എന്ന നിലയിലാണ് അനുഗ്രഹം വാങ്ങിയതെന്നും മറ്റു ചിലർ വാദിക്കുന്നുണ്ട്.