ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് രജനികാന്ത് നായകനായ ജയിലര്‍. ചിത്രം 600 കോടി എങ്കിലും ആഗോള ബോക്‌സോഫീസില്‍ നേടും എന്നാണ് വിവരം. അതിനൊപ്പം ഇന്ത്യയില്‍ മാത്രം കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ഇപ്പോഴിതാ, രജനികാന്തിന് നേരത്തെ നല്‍കിയ ശമ്പളത്തിന് പുറമേ ലാഭവിഹിതം നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേര്‍സ്.
സണ്‍ പിക്‌ചേര്‍സ് മേധാവി കലാനിധി മാരന്‍ രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്. എന്നാല്‍ എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ല. എന്നാലും തമിഴ് മാധ്യമങ്ങളില്‍ ചെക്കിലെ തുക എത്രയാണ് എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വന്നിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത പുറത്തു വരുന്നത്.
മനോബാല വിജയബാലന്‍ എക്സില്‍ ഈ ചെക്കിന്റെ വിവരങ്ങള്‍ പങ്കുവച്ചു. ”കലാനിധി മാരന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് കൈമാറിയ കവറില്‍ ചെന്നൈയില്‍ സിറ്റി യൂണിയന്‍ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നത്. സിനിമയ്ക്കായി സൂപ്പര്‍താരത്തിന് നേരത്തെ നല്‍കിയ പ്രതിഫലം 110 കോടി രൂപയ്ക്ക് പുറമേ ജയിലര്‍ ഉണ്ടാക്കിയ ലാഭം പങ്കിടുന്ന ചെക്കാണിത്. ഇതോടെ ജയിലറില്‍ നിന്നും രജനിക്ക് 210 കോടി രൂപ ലഭിച്ചു.
അതേസമയം, ശമ്പളത്തിന് പുറമേ ഇത്തവണ ജയിലര്‍ ചെയ്യുമ്പോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്‌ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം.
Discussion about this post