വീണ്ടും ബോളിവുഡ് താരം കങ്കണ റണൗത്ത് തെന്നിന്ത്യൻ ചിത്രത്തിലെത്തുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരൻ നിർമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ചന്ദ്രമുഖി 2ലാണ് കങ്കണ റണൗത്ത് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്.
പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബർ 15 വിനായക ചതുർത്ഥി ദിനത്തിൽ തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിന്റെ പ്രി റിലീസ് ഇവെന്റിൽ നടൻ രാഘവ ലോറൻസ് പറഞ്ഞ സംസാരിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.
തന്റെ എല്ലാ ചിത്രങ്ങളുടെയും ഇവന്റിൽ പെർഫോം ചെയ്യുന്ന ഭിന്നശേഷിയുള്ള ഡാൻസർമാരെക്കുറിച്ചാണ് താരം സംസാരിച്ച് തുടങ്ങിയത്. ‘എന്റെ സഹോദരങ്ങൾക്കായി ഞാൻ എപ്പോഴും ഒരു പ്രോഗ്രാം ഒരുക്കും. നൃത്തം അല്ലാതെ മറ്റൊന്നും അവർക്ക് അറിയില്ല. ഇവർ സമ്പാദിച്ചില്ലെങ്കിൽ ഇവരുടെ കുടുംബം പട്ടിണിയാകും. മറ്റ് ചിലർ എങ്കിലും ഇവർക്ക് ഇത് കണ്ട് കൂടുതൽ അവസരങ്ങൾ കൊടുക്കുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’- എന്നാണ് താരം പറയുന്നത്.
കൂടാതെ താൻ നൃത്തത്തിനായി നടത്തുന്ന ട്രസ്റ്റിലേക്ക് നിർമാതാവ് സുഭാസ്‌കരൻ ഒരുകോടി രൂപ സംഭാവന ചെയ്തതിനെ കുറിച്ചും രാഘവ ലോറൻസ് പറയുന്നുണ്ട്. ഗൗരവുള്ള വ്യക്തിയായി തോന്നുമെങ്കിലും ഹൃദയം കൊണ്ട് ഒരു കുട്ടിയുടെ മനസ്സാണ് സുഭാസ്‌കരൻ സാറിനുള്ളത്. എല്ലാവരെയും സ്‌നേഹം കൊണ്ടാണ് വണങ്ങുന്നത്. അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ താൻ ഞെട്ടിപ്പോയി. ഒരു കോടി രൂപ സന്തോഷത്തോടെ അദ്ദേഹം സംഭാവന ചെയ്തുവെന്നും ലോരൻസ് പറഞ്ഞു.
അദ്ദേഹം തന്ന പണം കൊണ്ട് ഭൂമി വാങ്ങി, താൻ ഒരു കെട്ടിടം പണിയും. ആ സ്ഥലത്തായിരിക്കും തന്റെ വിദ്യാർഥികൾ നൃത്തം പഠിക്കുന്നത്. എന്നാൽ മറ്റുള്ളവരോട് ഒരു സംഭാവനയും തരരുത് എന്ന് താൻ അഭ്യർത്ഥിക്കുകയാണ്. തന്റെ ട്രസ്റ്റ് നോക്കാൻ താൻ ഉണ്ട്. നിങ്ങൾക്ക് പൈസ സംഭാവന ചെയ്യണമെങ്കിൽ അതിനായി ഒരുപാട് ട്രസ്റ്റുകൾ ഉണ്ട്. നിങ്ങൾ അവർക്കൊപ്പം നിൽക്കൂവെന്നും ലോറൻസ് പറഞ്ഞു.