കേരളത്തിൽ മിത്ത് വിവാദം വലിയ ചർച്ചയാവുകയും പതിയെ വിവാദങ്ങൾ അരങ്ങൊഴിയുകയും ചെയ്യുമ്പോഴാണ് സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉണ്ണി മുകുന്ദനെ നായകനാക്കി ‘ജയ് ഗണേഷ്’ ചിത്രം പ്രഖ്യാപിച്ചത്. ഈ സിനിമയുടെ പ്രഖ്യാപനം വിവാദം മുതലെടുക്കാനാണ് എന്ന് നിരവധി കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു.
ഉണ്ണി മുകുന്ദന്റെ മിത്ത് വിവാദത്തിലെ പരാമർശങ്ങളും ‘ജയ് ഗണേഷ്’ സിനിമയുമായി ബന്ധപ്പെട്ട് ഉള്ളതാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മിത്ത് വിവാദങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്തതാണെന്ന് സംവിധായകൻ രഞ്ജിത് ശങ്കർ വിശദീകരി്ചചു.
‘മിത്താണോ? ഭാവനയോ? സാങ്കൽപ്പിക കഥാപാത്രമോ? അതോ യാഥാർഥ്യമോ?’ എന്ന ടാഗ്ലൈനോടെയാണ് കഴിഞ്ഞ ദിവസം ചിത്രം പ്രഖ്യാപിച്ചത്. പിന്നാലെയാണ് വിവദങ്ങളും ഉയർന്നത്.
മിത്ത് വിവാദങ്ങൾക്കിടെ തട്ടിക്കൂട്ടിയ സിനിമയാണ് ഇതെന്നും ചിത്രത്തിൽ രാഷ്ട്രീയമുണ്ടെന്നുമൊക്കെയായിരുന്നു വിമർശനങ്ങൾ. എന്നാൽ, സിനിമക്ക് ഏറ്റവും അനുയോജ്യമായതിനാലാണ് ‘ജയ് ഗണേഷ്’ എന്ന പേര് നൽകിയതെന്നു രഢ്ജിത്ത് ശങ്കർ വിശദീകരിച്ചു.
സിനിമ കാണുമ്പോൾ അത് മനസ്സിലാകുമെന്നും സംവിധായകൻ രഞ്ജിത് ശങ്കർ പറഞ്ഞു. തന്റെ സിനിമകൾ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടു മാസം മുമ്പ് തന്നെ പേര് പ്രഖ്യാപിക്കാറുണ്ട്. ടൈറ്റിൽ രജിസ്‌ട്രേഷൻ ഒരുപാട് സമയമെടുക്കുന്നതാണ്. അത് കഴിഞ്ഞ ജൂണിൽ പൂർത്തിയായതുമാണ്. ഇപ്പോഴത്തെ വിവാദവുമായി സിനിമയുടെ പേര് കൂട്ടിക്കുഴക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post