‘അങ്ങാടി തെരുവ്’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ നടി സിന്ധു കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. സ്തനാര്‍ബുദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു നടി. ഇതിനിടെ ആയിരുന്നു അന്ത്യം. നടി ഷക്കീലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടി ആയിരുന്നു സിന്ധു. ഇപ്പോഴിതാ സിന്ധുവിന്റെ മകളോട് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
സിന്ധുവിന്റെ മകളുടെ കൂടെ എന്നുമുണ്ടാകുമെന്ന് ഷക്കീല വാക്കു നല്കി. മകളുടെ ഭര്‍ത്താവ് ഹാര്‍ട്ട് അറ്റാക്ക് വന്ന് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. മകള്‍ ഫാഷന്‍ ഡിസൈന്‍ പഠിച്ചിട്ടുണ്ട്. ഒരു കട തുടങ്ങിയാല്‍ അവള്‍ക്കും കുഞ്ഞിനും ജീവിക്കാമെന്നും അതിന് വേണ്ടി എല്ലാവരും സഹായിക്കണമെന്നും ഷക്കീല അഭ്യര്‍ത്ഥിച്ചു.
അതേസമയം, നാളുകള്‍ക്ക് മുന്‍പ് സിന്ധു തന്നെ സഹായിച്ചതിനെ പറ്റിയും ഷക്കീല തുറന്നു പറഞ്ഞു. തന്റെ ഓപ്പറേഷന് വേണ്ടി 50000 രൂപ സിന്ധു ഹോസ്പിറ്റലില്‍ അടച്ചുവെന്നും തന്നോട് ചേദിച്ചാല്‍ സമ്മതിക്കില്ലെന്ന് കരുതി പറയാതെ ആണ് പണം അടച്ചതെന്നും ഷക്കീല പറയുന്നു.
Discussion about this post