തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ആരാധകരെ സൃഷ്ടിച്ച നടൻ അശോക് സെൽവൻ വിവാഹിതനാകുന്നെന്ന് റിപ്പോർട്ട്. താരത്തിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ച നടി കീർത്തി പാണ്ഡ്യനാണ് വധുവെന്നാണ് റിപ്പോർട്ടുകൾ.
ഈ വിവാഹവാർത്ത സംബന്ധിച്ച് തമിഴ് മാധ്യമങ്ങളിലാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. അടുത്ത മാസം സെപ്റ്റംബർ 13നാകും വിവാഹമെന്നും സൂചനയുണ്ട്. നിർമാതാവും നടനുമായ അരുൺ പാണ്ഡ്യന്റെ മകൾ കൂടിയാണ് കീർത്തി പാണ്ഡ്യൻ.
തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശിയാണ് അശോക് സെൽവൻ. പാ രഞ്ജിത്ത് നിർമിക്കുന്ന ‘ബ്ലൂ സ്റ്റാർ’ എന്ന സിനിമയിൽ അശോക് സെൽവനും, കീർത്തിയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നാണ് സൂചന.
Wedding Bells! @AshokSelvan & @iKeerthiPandian pic.twitter.com/XrE1OoYpN1
— Sreedhar Pillai (@sri50) August 14, 2023
തെന്നിന്ത്യൻ ബോക്‌സ് ഓഫീസുകളിൽ അശോക് സെൽവൻ നായകനായി ഈ അടുത്തിടെ ഇറങ്ങിയ ‘പോർ തൊഴിൽ’ വലിയ ഹിറ്റായിരുന്നു. അതേസമയം, 2019ൽ പുറത്തിറങ്ങിയ ‘തുമ്പ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി പാണ്ഡ്യൻ അഭിനയരംഗത്തെത്തിയത്. അന്ന ബെൻ നായികയായ ‘ഹെലൻ’ സിനിമയുടെ തമിഴ് റീമേക്കിലും കീർത്തി നായികയായെത്തിയിരുന്നു.
New couples in Kollywood !!#AshokSelvan & #KeerthiPandiyan to get married on Sept 13th at Tirunelveli ❤️✨ pic.twitter.com/Bfum3M9Huf
— AmuthaBharathi (@CinemaWithAB) August 14, 2023
സീ ഫൈവിലെ ഒരു വെബ് സീരിസിലും നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നൻപകൽ മയക്കം അടക്കമുള്ള ചിത്രങ്ങളിൽ തിളങ്ങിയ നടി രമ്യ പാണ്ഡ്യൻ കീർത്തിയുടെ ബന്ധുവാണ്.
Discussion about this post