കോഴിക്കോട്: പ്രമുഖ സിനിമാപിന്നണി ഗായികയും മാപ്പിളപ്പാട്ടുകാരിയുമായ വിളയില്‍ ഫസീല അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. 63 വയസായിരുന്നു.
മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ഫസീലയുടെ ജനനം. വിളയില്‍ വത്സല എന്ന പേരിലായിരുന്നു പ്രശസ്തയായത്. വിളയില്‍ ഫസീല എന്ന് പേര് വിവാഹത്തോടെയാണ് സ്വീകരിച്ചത്.
also read: മധ്യപ്രദേശില്‍ 100 കോടിയുടെ ക്ഷേത്രം വരുന്നു; പ്രധാനമന്ത്രി നരേന്ദ്ര മോഡി തറക്കല്ലിടും
മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങി നിരവധി സിനിമകളില്‍ പാടിയിട്ടുണ്ട്. ‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തില്‍ എംഎസ് വിശ്വനാഥന്റെ സംഗീതത്തില്‍ പിടി അബ്ദുറഹ്‌മാന്റെ രചനയായ ‘അഹദവനായ പെരിയോനേ….’ എന്ന ഗാനമാണ് ഫസീല ആദ്യമായി പാടിയത്.
സ്വദേശത്തും വിദേശത്തും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരില്‍ മുങ്ങി, മണിമഞ്ചലില്‍, പടപ്പു പടപ്പോട്, റഹ്‌മാനല്ലാ, ഉമ്മുല്‍ ഖുറാവില്‍, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.മാപ്പിള ഗാനകലാരത്നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു.