കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് ആശുപത്രിയിൽ ചികിത്സയിൽ. കൊച്ചി അമൃത ആശുപത്രിയിലാണ് സംവിധായകൻ ചികിത്സയിൽ കഴിയുന്നത്.
അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് സിദ്ധിഖിന് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്. നേരത്തെ ന്യൂമോണിയയും കരൾ രോഗബാധയും മൂലമാണ് സിദ്ധിഖ് ചികിത്സ തേടിയിരുന്നത്. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം സംഭവിച്ചത്.
സിദ്ധിഖിന് നിലവിൽ എക്‌മോ സപ്പോർട്ട് നൽകിയിരിക്കുകയാണ് എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തും.