ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ മാളികപ്പുറം സിനിമയേയും ചിത്രത്തിലെ ബാലനടിയായ ദേവനന്ദയെയും പുരസ്‌കാരത്തിൽ അവഗണിച്ചെന്ന് ചിലർ വിമർശിച്ചിരുന്നു. മികച്ചബാലതാരത്തിനുള്ള പുരസ്‌കാരം കല്ലുവെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദ അർഹിച്ചിരുന്നുവെന്നാണ് സോഷ്യൽമീഡിയയിലെ അഭിപ്രായങ്ങൾ.
സംഭവം വലിയ ചർച്ചയായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ. പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നാണ് ദേവനന്ദ പറയുന്നത്. ‘മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ച തന്മയ സോളിനെ അഭിനന്ദിക്കുന്നു. ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കേ പുരസ്‌കാരം നൽകാനാകൂ. ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു’- എന്നുമാണ് ദേവനന്ദയുടെ പ്രതികരിച്ചിരിക്കുന്നത്.
ALSO READ- ഏറെ നാളത്തെ ആഗ്രഹം; കാത്തിരുന്ന് അയ്യനെ തൊഴുത് നടി സിത്താര; ചിത്രങ്ങൾ വൈറൽ
കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തന്മയ സോൾ, മാസ്റ്റർ ഡാവിഞ്ചി എന്നിവരാണ് ഈ വർഷത്തെ ബാലതാരങ്ങൾക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത വഴക്ക് എന്ന ചിത്രത്തിനാണ് തന്മയക്ക് പുരസ്‌കാരം. പല്ലൊട്ടി നയന്റീസ് കിഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിഞ്ചിക്ക് പുരസ്‌കാരം ലഭിച്ചത്.
Discussion about this post