ആരാധകരുടെ പ്രിയ നടിയാണ് കുളപ്പുള്ളി ലീല. മലയാളത്തിലും തമിഴിലുമെല്ലാമായി അമ്മ വേഷങ്ങള്‍ ചെയ്ത് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നടി, നാടകവേദിയില്‍ നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. 1995ല്‍ മുത്തു എന്ന തമിഴ് എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതം തുടങ്ങിയ കുളപ്പുള്ളി ലീല ഇന്നും സജീവമായി സിനിമയില്‍ തുടരുകയാണ്.
ഇപ്പോഴിതാ, നടിയുടെ ഒരു ഇന്റര്‍വ്യൂവാണ് വൈറലായിരിക്കുന്നത്. സിനിമാ മേഖലയില്‍ സത്രീ സുരക്ഷയുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. സ്ത്രീ സുരക്ഷിത ആകണമെങ്കില്‍ സ്ത്രീയായി നടക്കണമെന്ന് പറയുകയാണ് കുളപ്പുള്ളി ലീല. നമ്മുടെ ദേഹത്ത് ഒരുത്തന് തൊടണമെങ്കില്‍ നമുക്ക് താല്പര്യം ഉണ്ടെങ്കില്‍ മാത്രമെ തൊടുള്ളൂ. അതില്‍ യാതൊരു സംശയവും ഇല്ലെന്നും ലീല പറഞ്ഞു. നമ്മള് നമ്മളായിട്ട് നടന്നാല്‍ ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും കുളപ്പുള്ളി ലീല കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
കുളപ്പുള്ളി ലീലയുടെ വാക്കുകള്‍…
‘സ്ത്രീ സുരക്ഷ വേണമങ്കില്‍ ആദ്യം സ്ത്രീ സ്ത്രീ ആയിട്ട് നടക്കണം. അങ്ങനെ നടന്നാല്‍ എന്നും സ്ത്രീയ്ക്ക് സുരക്ഷ തന്നെയാണ്. സ്ത്രീ പുരുഷനായി നടന്നാല്‍ അത് ചിലപ്പോള്‍ ഉണ്ടായില്ലെന്ന് വരും. അത്രേ എനിക്ക് പറയാനുള്ളൂ. ഞാനിത്രയും കാലം നടന്നിട്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. പിന്നെ പറയാന്‍ പലരും പലതും പറയും. പക്ഷേ ആരും നമ്മുടെ ദേഹത്ത് തൊടാന്‍ വരില്ല. നമ്മുടെ ദേഹത്ത് ഒരുത്തന് തൊടണമെങ്കില്‍ നമുക്ക് താല്പര്യം ഉണ്ടെങ്കില്‍ മാത്രമെ തൊടുള്ളൂ. അതില്‍ യാതൊരു സംശയവും ഇല്ല.
അതില്‍ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാന്‍ അംഗീകരിച്ചും കൊടുക്കില്ല. നമ്മളൊക്കെ ചെറുപ്പം കഴിഞ്ഞ് തന്നെയാണ് ഇവിടം വരെയൊക്കെ എത്തിയത്. നമ്മള് ആണുങ്ങളോട് കൊഞ്ചി കുഴയാന്‍ പോകും എന്നിട്ട് അവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം. ചില പെണ്‍കുട്ടികള്‍ ഡ്രെസ് ഇട്ടുനടക്കുന്നത് കണ്ടിട്ട് ഞാന്‍ നോക്കി നിന്നിട്ടുണ്ട്. ചിലര്‍ക്ക് നല്ല നിറം ഉണ്ടാകും. അവര്‍ മുട്ടിന്റെ അത്ര വലിപ്പമുള്ള ഡ്രെസിട്ട് നടന്നാല്‍ ആരാണ് നോക്കാതെ ഇരിക്കുക. പിന്നെ ആണ് പിള്ളാരെ പറഞ്ഞിട്ട് എന്താ കാര്യം. നമ്മള് നമ്മളായിട്ട് നടന്നാല്‍ ഒരു കുഴപ്പവും ഇല്ല’, എന്നാണ് കുളപ്പുള്ളി ലീല യുടെ പ്രതികരണം.
Discussion about this post