നര്‍ത്തകിയും സിനിമാ- സീരിയല്‍ താരവുമായ ആശ ശരത്തിനിത് സ്വപ്ന സാക്ഷാത്ക്കാരം. ബാലഗോകുലം എന്ന വീടിന്റെ ഗൃഹപ്രവേശം കഴിഞ്ഞു. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ യാദൃശ്ചികമായി ഒരു അതിഥി എത്തി, മെഗാസ്റ്റാര്‍ മമ്മൂട്ടി. ചടങ്ങിന് ഇരട്ടിമധുരം സമ്മാനിച്ചുകൊണ്ടായിരുന്നു മമ്മൂക്കയുടെ കടന്ന് വരവ്.
വര്‍ഷം, പുള്ളിക്കാരന് സ്റ്റാറാ എന്നീ ചിത്രങ്ങളില്‍ മമ്മൂക്കയ്ക്കൊപ്പം ആശ ശരത്ത് അഭിനയിച്ചിട്ടുണ്ട്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ഭര്‍ത്താവ്. ഈ ദമ്പതികള്‍ക്ക് ഉത്തര, കീര്‍ത്തന എന്നീ രണ്ട് മക്കളുണ്ട്.
ആശാ ശരത്തിന്റെ ഗൃഹപ്രവേശത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ആശാ ശരത്ത് തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം ഹൃദ്യമായ ഒരു കുറിപ്പും.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ബാലഗോകുലം’…A dream comes true….ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്….കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തില്‍ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്…. ഇരട്ടിമധുരം എന്ന പോലെ…..
Thank you so much Mammookka for the surprise visit… You made our day wonderful…Thank you everyone for the support and affection..
With love
Asha Sharath’
ചിത്രങ്ങള്‍ കാണാം…
Discussion about this post