മലയാളികൾക്ക് ഏറെ സുപരിചിതരായ ഗായികയാണ് അമൃത സുരേഷ്. സംഗീത സംവിധായകനായ ഗോപി സുന്ദറും അമൃതയും പ്രണയത്തിലായത് സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. നടൻ ബാലയുമായി പിരിഞ്ഞ അമൃതയും അഭയ ഹിരൺമയിമായി ബ്രേയ്ക്ക് അപ്പായ ഗോപി സുന്ദറും പ്രണയത്തിലായത് സോഷ്യൽമീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇരുവർക്കും വലിയ സൈബർ ആക്രമണംവും നേരിടേണ്ടി വന്നിരുന്നു.
പിന്നാലെ അമൃതയും സഹോദരി അഭിരാമിയും പോലീസിൽ പരാതിയും നൽകിയിരുന്നു. ഒരുവർഷം മുൻപാണ് അമൃത സുരേഷും ഗോപി സുന്ദറും പ്രണയം ഔദ്യോഗികമായി പ്രേക്ഷകരോട് സ്ഥിരീകരിച്ചത്. ഈയടുത്ത് ഇരുവരും വാർഷികവും ആഘോഷിച്ചിരുന്നു. എന്നിലിപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇരുവരും പിരിയാൻ പോവുകയാണ് എന്നാണ് വാർത്തകൾ.
ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതോടെയാണ് ഈ പ്രചരണങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും അപ്രത്യക്ഷമായിരിക്കുകയാണ്. ഇതോടെയാണ് വേർപിരിഞ്ഞുവെന്ന തരത്തിലുള്ള ചർച്ചകളും സജീവമായത്.
2022 മെയ് മാസം 26ന് ആയിരുന്നു ജീവിതത്തിൽ തങ്ങൾ ഒന്നിക്കുന്നു എന്ന് ഗോപി സുന്ദറും അമൃതയും പ്രഖ്യാപിച്ചത്. എന്നാലിപ്പോൾ, ഗോപി സുന്ദറും അമൃതയും ഇൻസ്റ്റഗ്രാം, എഫ്ബി പേജുകളിൽ നിന്നും ഈ പോസ്റ്റ് നീക്കം ചെയ്തിട്ടുണ്ട്.
പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്-എന്നായിരുന്നു പ്രണയം അറിയിച്ചുകൊണ്ട് ഇരുവരും കുറിച്ചത്.
Discussion about this post