പ്രമുഖ തമിഴ് സിനിമാതാരം വിജയിയുടെ രാഷ്ടീയ പ്രവേശനവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അതിനിടെ വിജയിയുടെ മകന്‍ സിനിമയിലേക്ക് ചേക്കേറുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ് ഉടന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. തെന്നിന്ത്യന്‍ സിനിമാനടി ദേവയാനിയുടെ മകള്‍ ഇനിയയാണ് ചിത്രത്തിലെ നായികയായി എത്തുന്നത് എന്നും വിവരങ്ങളുണ്ട്.
also read: പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ല, വലതുകണ്ണിന് കാഴ്ചയില്ലെന്ന് സ്ഥിരീകരണം
സമൂഹമാധ്യമങ്ങളില്‍ സജീവമാണ് ഇനിയ. ‘ദേവയാനിയുടെ ഭര്‍ത്താവ് രാജക്ജ്മാരന്‍ സംവിധാനം ചെയ്ത 1999-ല്‍ പുറത്തിറങ്ങിയ നീ വരുവായ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ജെയ്സന്റെ അരങ്ങേറ്റ ചിത്രം.
അജിത്ത് നായകനായി എത്തിയ ചിത്രത്തില്‍ ദേവയാനിയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്റെ തുടര്‍ച്ചയില്‍ തന്റെ മകളെയും വിജയ്യുടെ മകനായ ജെയ്സണ്‍ സഞ്ജയിനെയും അഭിനയിപ്പിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു സംവിധായകന്‍.
also read: നിയന്ത്രണംവിട്ട് പൊലീസ് വാഹനം മരത്തിലിടിച്ചു, എസ്‌ഐ അടക്കം നാല് പേര്‍ക്ക് പരിക്ക്