ഐപിഎല്ലിൽ നിന്നും വിരമിക്കമെന്ന വാർത്തകൾ നിലനിൽക്കെ സിനിമാ നിർമ്മാണ രംഗത്തും സജീവമാവുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എംഎസ് ധോണി. താരത്തിന്റെ പ്രോഡക്ഷൻ കമ്പനിയുടെ കീഴിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ ലെറ്റ്സ് ഗെറ്റ് മാരീഡ്’. സിനിമ റിലീസിനൊരുങ്ങവെ തിങ്കളാഴ്ച ചെന്നൈ ലീല പാലസിൽ ഓഡിയോ ലോഞ്ചും നടന്നിരുന്നു.
ഈ ചടങ്ങിൽ ധോണിക്കൊപ്പം ഭാര്യ സാക്ഷിയും പങ്കെടുത്തിരുന്നു. രമേശ് തമിഴ്മണി സംവിധാന ചെയ്യുന്ന ചിത്രമാണിത്. ഹരീഷ് കല്യാൺ, ഇവാന, നദിയ മൊയ്ദു എന്നിവർ സിനിമയിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. ഈ ചിത്രത്തിൽ നടൻ യോഗി ബാബുവും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇപ്പോഴിതാ ചടങ്ങിനിടെ നന്ന ഒരു രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്. യോഗി ബാബുവിന്റേയും ധോണിയുടേയുമാണ് വീഡിയോ.
Video of the day is here ❤️
Look at the happiness in Mahi's face 😍@MSDhoni #MSDhoni #WhistlePodupic.twitter.com/4N2YaAZLfs
— DHONIsm™ ❤️ (@DHONIism) July 14, 2023
യോഗി ബാബുവും ധോണിയും ഒന്നിച്ച് കേക്ക് മുറിക്കുന്നതാണ് വിഡിയോയിൽ. യോഗിക്ക് കേക്ക് നൽകാതെ ധോണി കഴിക്കുന്നതും പിന്നീട് യോഗി പരിഭവിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
ഓഡിയോ ലോഞ്ചിലെ താരങ്ങളുടെ രസകരമായ സംഭാഷണവും നേരത്തെ വൈറലായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിൽ തന്നേയും കളിപ്പിക്കുമോയെന്ന് ധേണിയോട് യോഗി ചോദിച്ചിരുന്നു. ‘അംബാട്ടി റായുഡു വിരമിച്ചതു കൊണ്ട് അദ്ദേഹത്തിന്റെ പൊസിഷനിൽ കളിക്കാമെന്നായിരുന്നു ധോണിയുടെ മറുപടി.
Discussion about this post