കന്യാകുമാരി: ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തില്‍ സ്റ്റണ്ട് മാസ്റ്റര്‍ കനല്‍ കണ്ണന്‍ അറസ്റ്റില്‍. ട്വിറ്ററിലൂടെയായിരുന്നു കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഡിഎംകെ പ്രവര്‍ത്തകനായ ഓസ്റ്റിന്‍ ബെനറ്റ് ആണ് കനല്‍ കണ്ണനെതിരെ പരാതി നല്‍കിയത്.
തിങ്കളാഴ്ച നാഗര്‍കോവില്‍ സൈബര്‍ ക്രൈം ഓഫീസില്‍ ചോദ്യം ചെയ്യുന്നതിനായി വിളിച്ച് വരുത്തിയ കനല്‍ കണ്ണനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ ജൂലൈ 1നാണ് കേസ് എടുത്തത്.
also read: ലോറിയില്‍ ഇടിച്ച് ബസ് തലകീഴായി മറിഞ്ഞ് അപകടം, ഒരു മരണം, ഇരുപത്തിനാല് പേര്‍ക്ക് പരിക്ക്
കനല്‍ കണ്ണന്റെ ട്വീറ്റീലെ വീഡിയോ കൃത്രിമമാണെന്നും ക്രിസ്തീയ വിശ്വാസത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണെന്നും ഓസ്റ്റിന്‍ ബെനറ്റ് ആരോപിക്കുന്നത്. ഇതാദ്യമായിട്ടല്ല ഹിന്ദു മുന്നണിയുടെ ആര്‍ട്ട് ആന്റ് കള്‍ച്ചര്‍ വിഭാഗത്തിന്റെ പ്രസിഡന്റു കൂടിയായ കനല്‍ കണ്ണന്‍ വിവാദ പരാമര്‍ശം നടത്തുന്നത്.
also read: കോട്ടയം, ആലപ്പുഴ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി
2022ല്‍ പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്‌തെന്ന പരാതിയില്‍ കനല്‍ കണ്ണന്‍ അറസ്റ്റിലായിരുന്നു. ശ്രീരംഗത്തെ ശ്രീരംഗനാഥ ക്ഷേത്രത്തിന് പുറത്തുള്ള പെരിയാര്‍ പ്രതിമ തകര്‍ക്കാനാണ് കനല്‍ കണ്ണന്‍ ഒരു പ്രസംഗ മധ്യേ ആഹ്വാനം ചെയ്തത്.
ഈ കേസില്‍ കനല്‍ കണ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഇയാള്‍ അറസ്റ്റിലായത്. നിരവധി മലയാളം, തമിഴ്, തെലുഗു, കന്നഡ ചിത്രങ്ങളില്‍ കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്.
Discussion about this post