നടനും അച്ഛനുമായ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ കാര്യങ്ങൾ പങ്കുവെച്ച് നടിയും മോഡലുമായ അർഥന ബിനു. താനുംസഹോദരിയും ഒരുകാലത്തും അച്ഛൻ വിജയകുമാറിന്റെ പ്രശസ്തിയുടെയും പണത്തിന്റെയും തണലിൽ ജീവിച്ചിട്ടില്ല എന്നാണ് അർഥന വെളിപ്പെടുത്തിയിരിക്കുന്നത്.
തന്നോടും സഹോദരിയോടും ഒരു അച്ഛനെന്ന നിലയിൽ വിജയകുമാർ യാതൊരു കടമയും ചെയ്തിട്ടില്ലെന്നും തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാർലറും നടത്തിയാണ് അമ്മ തന്നെയും സഹോദരിയെയും വളർത്തിയതെന്നും അർഥന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുകയാണ്. കൂടാതെ ഒരിക്കൽ വീട്ടിൽ അതിക്രമിച്ചു കയറിയ വിജയകുമാർ പോലീസുകാർ എത്തിയിട്ടുംഅവരുടെ ലാഘവത്തോടെയുള്ള പെരുമാറ്റം മുതലെടുത്ത് തന്റെ മുഖത്ത് അടിച്ചുവെന്നും അർഥന ആരോപിക്കുന്നു.
”ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കൽ ഫാദർ ആയ മിസ്റ്റർ വിജയകുമാറിന്റെ സാമ്പത്തികത്തിന്റേയോ പ്രശസ്തിയുടെയോ പിന്തുണയോടെയോ തണലിൽ ജീവിച്ചിട്ടുള്ളവരല്ല. തുണികൾ തയ്ച്ചും ഡേ കെയറും ബ്യൂട്ടി പാർലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളർത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നത്.
ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടതുതന്നെ പോലീസുപോലും സംരക്ഷിക്കാനില്ലെന്ന എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പോലീസ് നടപടി എടുക്കട്ടെ എന്ന് കരുതിയായിരുന്നു. അച്ഛൻ ഇവിടെ വീട്ടിൽ വന്നു പ്രശ്നമുണ്ടാക്കുമ്പോൾ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല (കോടതിയുടെ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടു പോലും) ഞങ്ങൾ മിസ്റ്റർ വിജയകുമാറിനെതിരെ നിരവധി പരാതികൾ നിലനിൽക്കുമ്പോൾ തന്നെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഭയാനകമാണെന്നുംഅർഥന കുറിച്ചു.
അതേസമയം, അന്നത്തെ അതിക്രമ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് രണ്ടു സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ വന്നത്. മിസ്റ്റർ വിജയകുമാറിനെതിരെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞപ്പോൾ അവരുടെ നിർദേശ പ്രകാരം ശ്രീകാര്യം സ്റ്റേഷനിൽ നിന്നും രണ്ട് ഉദ്യോഗസ്ഥർ വന്നു മൊഴി എടുത്തെന്നും അർഥന വെളിപ്പെടുത്തി.
താൻ ഓർമവച്ച കാലം തൊട്ടേ അമ്മയുടെ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. തന്റെ ജീവിതത്തിൽ ആകെ രണ്ടു വർഷങ്ങൾ (LKG – UKG പഠിക്കുമ്പോൾ) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളം ഫ്‌ളാറ്റിൽ അമ്മയും തങ്ങളും താമസിച്ചത്. ആ സമയത്ത് പോലും അദ്ദേഹം കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു. എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ അയൽക്കാർ മാത്രമായിരുന്നു സഹായത്തിന് ഉണ്ടായിരുന്നതെന്നും അർഥന പറയുന്നു.
ഒരിക്കൽ ആത്മഹത്യയുടെ വക്കിൽ നിന്ന് അമ്മയെ ഒന്ന് പിന്തിരിപ്പിക്കാൻ താൻ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് തന്റെ അച്ഛൻ. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് വന്ന് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്. ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്നപ്പോഴാണ് അമ്മയുടെ വീട്ടിലേക്ക് ഞങ്ങൾ തിരിച്ച് താമസമാക്കിയത്െന്നും അർഥന വെളിപ്പെടുത്തുന്നു.
അമ്മയോ കുടുംബമോ ഇന്നുവരെ അദ്ദേഹത്തെ കാണുന്നതിൽ നിന്നും തന്നെയും സഹോദരിയെയും തടഞ്ഞിട്ടില്ല. ഒരിക്കൽ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച്, കൊച്ചുകുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തുകൊണ്ടു പോയി. ഇതുപോലുളള സംഭവങ്ങൾ തുടർച്ചയായി ഉണ്ടായപ്പോഴാണ് 2015 ൽ നിയമപരമായി ബന്ധം വേർപെടുത്താൻ തീരുമാനിച്ച് അമ്മ കുടുംബ കോടതിയെ സമീപിച്ചത്. 2017ൽ വിവാഹമോചനം നേടിയെന്നും അർഥനയുടെ കുറിപ്പിലുണ്ട്.
താൻ എന്റെ പിതാവിന്റെ സ്ഥാനത്ത് കാണുന്നത് തന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കിൽ കൂടെ എന്നോട് കാണിച്ച സ്നേഹവും തന്നെയും തന്റെ കുടുംബത്തെയും സംരക്ഷിക്കാൻ അദ്ദേഹം കാണിച്ച കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും അക്രമിക്കുകയും ചെയ്ത മിസ്റ്റർ വിജയകുമാറിനെ താൻ മരിക്കുന്നത് വരെ അച്ഛൻ എന്ന രൂപത്തിൽ കാണുവാൻ തനിക്ക് സാധിക്കില്ലെന്നും അർഥനയുടെ കുറിപ്പിൽ പറയുന്നു.