മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് ഷോയിലൂടെയും മലയാള ചിത്രം ക്വീനിലൂടെയും പ്രേക്ഷക ഹൃദയം കീഴടക്കിയ യുവതാരം സാനിയ ഇയ്യപ്പന്‍ പ്രണയ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്ത്. നകുല്‍ തമ്പിയുമായി താന്‍ പ്രണയത്തിലാണെന്ന വിധത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സാനിയ വെളിപ്പെടുത്തുന്നു. ഒരു അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് തുറന്നു പറഞ്ഞത്.
ഒരു സ്വകാര്യ എഫ് എമ്മിനു നല്കിയ അഭിമുഖത്തില്‍, ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടെയുണ്ടായിരുന്ന നകുല്‍ തമ്പിയുമായി താന്‍ പ്രണയത്തിലാണെന്ന് സാനിയ വെളിപ്പെടുത്തി എന്നായിരുന്നു മുമ്പുള്ള വാര്‍ത്തകള്‍.
എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായതോടെ, നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം. ‘നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച് ഒരുപാട് ആളുകള്‍ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല’.- സാനിയ പറയുന്നു.
Discussion about this post