ഇനി കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോ തെറാപ്പിയും; സ്നേഹം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി: പൃഥ്വിരാജ്

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ നടൻ പൃഥ്വിരാജ് സർജറിക്ക് പിന്നാലെ വിശ്രമത്തിൽ. കഴിഞ്ഞ ദിവസമാണപൃഥ്വിരാജിന് പരിക്കേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് പിന്നാലെ താരം വിശ്രമത്തിലാണെന്ന് സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആയിരുന്നു സംഭവം.

താരത്തിന്റെ കാലിലെ ലിഗമെന്റിൽ താക്കോൽദ്വാര ശസ്ത്രക്രിയയാണ് നടത്തിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്നോട് സ്നേഹം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇനിയുള്ള കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയുമാണെന്നും ആ സമയം ക്രിയാത്മകമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും പൃഥ്വിരാജ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സിനിമയുടെ ചിത്രീകരണം മറയൂരിൽ നടക്കുന്നതിനിടെയാണ് ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റത്. ബസിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.

ALSO READ- ജീവിതത്തിലെ സ്വദേശ് നിമിഷം! നിർധനയായ വയോധികയുടെ വീട്ടിൽ വൈദ്യുതി എത്തിച്ച സന്തോഷവുമായി ഐപിഎസ് ഉദ്യോഗസ്ഥ; വൈറലായി പോസ്റ്റ്

രണ്ടു മാസം വിശ്രമത്തിലേക്ക് പോകുന്നതോടെ ‘വിലായത്ത് ബുദ്ധ’യ്ക്ക് പുറമേ എമ്പുരാൻ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ ചിത്രീകരണം ഇനിയും നീളുമെന്ന് ഉറപ്പായി.

Exit mobile version