ഷർട്ടിനെക്കുറിച്ച് അവതാരക പുകഴ്ത്തി; ഉടനെ ഊരി നൽകാൻ ഒരുങ്ങി ഷൈൻ ടോം; ഭാഗ്യത്തിന് പാന്റ്‌സിനെ കുറിച്ച് പറഞ്ഞില്ലെന്ന് അവതാരക

നടനെന്നതിനേക്കാൾ ഉപരിയായി ഇപ്പോൾ പലപ്പോഴും ഇന്റർവ്യൂകളിലെ പ്രകടനം കൊണ്ടാണ് നടൻ ഷൈൻ ടോം ചാക്കോ വാർത്തകളിൽ ഇടം നേടാറുള്ളത്. ഇപ്പോഴിതാ മലയാളത്തിന് പുറമെ തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലും വിചിത്രമായി പെരുമാറി കൊണ്ട് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ് ഷൈൻ.

തന്റെ രണ്ടാമത്ത തൈലുങ്ക് ചിത്രമായ രംഗബലിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഷൈൻ പതിവുപോലെ അമ്പരപ്പിക്കുന്ന പെരുമാറ്റം കാഴച വെച്ചിരിക്കുന്നത്. അഭിമുഖത്തിനിടെ ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് പുകഴ്ത്തിയ അവതാരകയ്ക്ക് ഷർട്ടി ഊരി നൽകാൻ ഒരുങ്ങുകയായിരുന്നു ഷൈൻ ടോം ചാക്കോ.

രംഗബലി എന്ന സിനിമയുടെ സംവിധായകൻ പവൻ ബസംസെട്ടിയാണ് ഷൈനിനെ ഈ നീക്കത്തിൽ നിന്നും പിന്തിരിപ്പിച്ചത്. ഷൈനിന്റെ ഷർട്ടിനെക്കുറിച്ച് അവതാരക പ്രശംസിച്ച് സംസാരിച്ചതോടെ അഭിമുഖത്തിനിടെ ഷർട്ടിന്റെ ബട്ടൻസ് ഊരി മാറ്റുകയായിരുന്നു ഷൈൻ ചെയ്തത്. ഷർട്ട് ഊരി നൽകാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈൻ ആവശ്യപ്പെടുകയായിരുന്നു.

ALSO READ- മമ്മൂട്ടിയുടെ കെയർ & ഷെയർ ആശ്വാസം ഇനി മലപ്പുറത്തും; ആ’ശ്വാസം’ പദ്ധതിയുടെ കീഴിൽ കിടപ്പുരോഗികൾക്ക് ആശ്വാസം

ഷർട്ട് ഊരി നൽകിയാൽ ഇപ്പോൾ തന്നെ ധരിക്കാമെന്ന് അവതാരകയും പറഞ്ഞു. ഭാഗ്യത്തിന് പാന്റ്‌സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറയുന്നുമുണ്ട്. നാഗ ശൗര്യ നായകനാകുന്ന തെലുങ്ക് ചിത്രമാണ് രംഗബലി. ദസറയ്ക്കു ശേഷം ഷൈൻ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണിത്.

Anchor Liked His Shirt So..🤣🤣 | Shine Tom Chacko Hilarious Fun With Anchor Geetha Bhagath

Exit mobile version